മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴയില്‍ റോഡ് ഉദ്ഘാടനത്തെ ചൊല്ലി സംഘര്‍ഷം. ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ചിറയ്ക്കല്‍പ്പടി-കാഞ്ഞി രപ്പുഴ റോഡ് ജനകീയ ഉദ്ഘാടനത്തിനായി ജനകീയ കൂട്ടായ്മ ഒരുങ്ങിയിരുന്നു. വിളംബര ജാഥയുമായി എത്തിയ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ഇതു തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടായി. സ്ഥലം ഏറെനേരം സംഘര്ഷാവസ്ഥയിലുമായി. തുടര്‍ന്ന് മണ്ണാര്‍ക്കാട് സി.ഐ. എം.ബി രാജേഷന്റെ നേതൃത്വത്തിലുള്ള പൊലിസ് ഇടപെട്ട് രംഗം ശാന്തമാ ക്കി. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കാഞ്ഞിരം വേപ്പിന്‍ചുവട് ഭാഗത്ത് നിന്നും ആരംഭിച്ച എല്‍.ഡി.എഫിന്റെ വിളംബര ജാഥ ടൗണില്‍ സമാപിച്ചു. യോഗത്തി ല്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി മണികണ്ഠന് പൊറ്റശ്ശേരി, സിപിഎം ലോക്കല്‍ സെക്രട്ടറി മുഹമ്മദ് നിസാര്‍, കെ.പ്രദീപ്, ബാലന് പൊറ്റശ്ശേരി, ആര്.അനൂജ്, ദാസന് തുടങ്ങിയവര്‍ സംസാരിച്ചു.
