കോട്ടോപ്പാടം: ഇരു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ കച്ചേരിപറമ്പ് വട്ടപറമ്പില്‍ മോഹനദാസന്റെ കുടുംബത്തിന് പ്രവാസി യുവസംരംഭകന് കെ.സി. മുഹമ്മദ് റിയാസുദ്ദീന്‍ നിര്‍മിച്ചു നല്കിയ സ്നേഹ വീടിന്റെ താക്കോല്‍ കൈമാറ്റം മണ്ണാര്‍ക്കാട് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. കുടുംബ ത്തിന്റെ ഏകാശ്രയമായ മോഹനദാസന്‍ വൃക്ക രോഗബാധിതനായതോടെ വീട് നിര്‍മാണം പാതിവഴിയില്‍ നിലച്ചു പോയ ഘട്ടത്തിലാണ് നിരാലംബ കുടുംബത്തോടു ള്ള സഹാനുഭൂതിയുമായി റിയാസുദ്ദീന്‍ വീട് നിര്‍മാണ ചുമതല ഏറ്റെടുത്തത്. അന്തി യുറങ്ങാനൊരു സുരക്ഷിത ഭവനമെന്ന മോഹനദാസന്റെ ദീര്‍ഘനാളത്തെ സ്വപ്നമാണ് റിയാസുദ്ദീനിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. മീറ്റ് യു.എ. ഇ ബിസിനസ് ഐക്കണ്‍’2025 പുരസ്കാരം നേടിയ റിയാസുദ്ദീന്‍ ഗേറ്റ്സ് കോട്ടോപ്പാടം നല്കുന്ന സ്നേഹോപഹാരം പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്ക ര്‍ സമ്മാനിച്ചു. ടി.ടി ഉസ്മാന് ഫൈസി, കെ.സി മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്തം ഗം മണികണ്ഠന് വടശ്ശേരി, ഗ്രാമപഞ്ചായത്തംഗം റഷീദ പുളിക്കല്‍,ഗേറ്റ്സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,പാലിയേറ്റീവ് ഫൗണ്ടേഷന് പ്രസിഡന്റ്് അസീസ് കോട്ടോപ്പാടം, കെ. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് പാറോക്കോട്, കെ.ഷറഫുദ്ദീന്, ശിവദാസന്‍, പി. മുഹമ്മദലി, ഹംസ കുറുമ്പത്തൂര്‍, കെ. മുജീബ് റഹ്മാന്, അലവി ചോലയില്‍, ടി. അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
മോഹനദാസന്റെ വൃക്കമാറ്റ ചികിത്സാ ഫണ്ടിലേക്കുള്ള ധനസഹായവും ചടങ്ങില്‍ കൈമാറി. കച്ചേരിപറമ്പിലെ തന്നെ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് നേരത്തേ വീടുകള്‍ നിര്‍മിച്ചു നല്കിയ റിയാസുദ്ദീന്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബുള്ളറ്റ് പ്രൂഫ്,സുരക്ഷാ കവചിത വാഹനങ്ങള്‍ നിര്‍മിക്കുന്ന സെക്യൂര്‍ ആര് മേര്ഡ് വെഹിക്കിള്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ്.
