മണ്ണാര്‍ക്കാട് : ആധുനികരീതിയില്‍ നവീകരിച്ച ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡി ന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് കെ.ശാന്തകുമാരി എം.എല്‍.എ. വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. വി.കെ ശ്രീകണ്ഠന് എം.പി, പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കെ.ആര്.എഫ്.ബി. ഉദ്യോഗസ്ഥര്‍, പൊതുപ്രവര്ത്ത കര് തുടങ്ങിയവര്‍ പങ്കെടുക്കും.
37.53 കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് കേരള റോഡ് ഫണ്ട് ബോര്‍ഡ് വിഭാഗം ചിറക്കല്‍പ്പടി മുതല്‍ കാഞ്ഞിരപ്പുഴ ഉദ്യാനം വരെയുള്ള എട്ടുകിലോമീറ്റര്‍ റോഡ് നിര് മാണം പൂര്‍ത്തീകരിച്ചത്. അന്തരിച്ച കെ.വി വിജയദാസ് എം.എല്‍.എയായിരുന്ന കാലയ ളവില്‍ 2016ലാണ് ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ് നവീകരണപദ്ധതി തുടങ്ങിയത്. അന്ന് 10 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്. പിന്നീട് കിഫ്ബി വന്നതിന് ശേഷം 2018ല്‍ 30.26 കോടി രൂപയ്ക്ക് രൂപയ്ക്ക് സാമ്പത്തികാനുമതി ലഭിച്ചു. തുടര്‍ന്ന് 18 മാസ കാലാവധിയില്‍ കരാര്‍ വെച്ച് പണിയാരംഭിച്ചു. കോവിഡ് അടക്കമുള്ള പശ്ചാത്തലത്തി ല്‍ പ്രവൃത്തികള്‍ പാതിവഴിയില്‍ നിലക്കാനിടയായി. 2021ല്‍ പ്രവൃത്തികള്‍ പുനരാരം ഭിച്ചു. കരാറുകാരനെ ഒഴിവാക്കി രണ്ടാമതൊരു കരാറുകാരനെ ഏര്‍പ്പാടാക്കുന്നതിന് സാങ്കേതികവും നിയപരമവുമായ പ്രശ്നങ്ങളും നേരിടേണ്ടി വന്നു. യാത്രക്കാര്‍ നേരി ടുന്ന ഗതാഗതപ്രശ്നങ്ങളടക്കം മനസ്സിലാക്കി ഇതുപരിഹരിക്കാനുള്ള പദ്ധതിയും കിഫ്ബി നടപ്പിലാക്കി. ആദ്യഘട്ടത്തില്‍ 25 ലക്ഷവും പിന്നീട് 64ലക്ഷം രൂപയ്ക്ക് ഭര ണാനുമതിയും സാമ്പത്തികാനുമതിയും നല്‍കിഇത് കരാര്‍ ഒപ്പുവെക്കുന്ന സാഹചര്യം വരെവന്നെങ്കിലും ഇടക്കാലത്ത് കരാറുകാരന് പണിചെയ്യാതെ പോയി.
ആഘട്ടത്തില്‍ വലിയരൂപത്തിലുള്ള ജനകീയ ഇടപെടലുമുണ്ടായി. റോഡിന്റെ മറ്റുപ്രവ ര്‍ത്തനം നടക്കുന്ന സമയത്ത് വീതി കൂട്ടല്‍, നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥല ത്ത് നിന്നും ചിലര്‍ പിന്മാറാത്ത സാഹചര്യവുമുണ്ടായി. ഇതെല്ലാം തരണം ചെയ്താണ് കൂട്ടായ പ്രവര്‍ത്തനം നടത്തിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റ് പദ്ധതി ഏറ്റെടുത്തതോടെയാണ് പ്രവൃത്തികള്‍ ത്വരിഗതിയിലായത്. 2022 ലാണ് ഇവര്‍ പ്രവൃത്തി ഏറ്റെടുത്തത്. 21.96 കോടി രൂപയ്ക്കാണ് സാങ്കേതിക അനുമതി നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പും മറ്റും വന്നതിനാല്‍ പ്രവൃത്തികള്‍ നടത്താനായില്ല. 2023 ജൂലായ് മാസത്തില്‍ കരാര്‍ ഉറപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികളാരം ഭിക്കുകയുമായിരുന്നു. റോഡുകൂടാതെ രണ്ടിടങ്ങളില്‍ പാലങ്ങളും ഇവര്‍ നിര്‍മിച്ചു. കാഞ്ഞിരം ടൗണില്‍ 900 മീറ്ററില്‍ ഇന്റര്‍ലോക്ക് പതിച്ചു. ചിറക്കല്‍പ്പടി, കാഞ്ഞിരം, ഉദ്യാനത്തിന് സമീപം എന്നിവിടങ്ങളില്‍ കൈവരികളോടു കൂടിയ നടപ്പാതകളും പൂര്‍ത്തിയാക്കി. ആധുനിക തരത്തിലുള്ള എല്ലാസംവിധാനങ്ങളുമൊരുക്കിയാണ് റോഡ് നവീകരിച്ചരിക്കുന്നതെന്നും എം.എല്‍.എ. പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.പ്രദീപ്, മിനിമോള്‍ ജോണ്‍, ഷിബി കുര്യന്, സി.പി.എം. ലോക്കല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
