മണ്ണാര്‍ക്കാട് : കോട്ടയം ഗവ. നഴ്സിങ് കോളജില്‍ നടന്ന അതിക്രൂരമായ റാഗിങ്ങില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്ന് മണ്ണാര്‍ക്കാട് ചേര്‍ന്ന വിസ്ഡം സ്റ്റുഡന്റ്സ് പാലക്കാട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ലഹരി മാഫിയകള്‍ നാള്‍ക്കുനാള്‍ ക്യാംപസുകളില്‍ പിടിമുറുക്കുന്നതിനെ ഗൗരവമാ യി കാണണം.വിദ്യാര്‍ഥികള്‍ക്കിടയിലെ അതിക്രൂരമായ റാഗിങ്ങുകള്‍ പ്രബുദ്ധമായ കേരളത്തിലും ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നത് ലജ്ജാകരമാണ്.
സ്ഥാപനങ്ങളില്‍ ആന്റി റാഗിങ് സമിതികള്‍ രൂപവത്കരിക്കണം. ഗുരുതരമായ കേസു കളില്‍ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണമെന്നുമുള്ള സ്ഥാപന മേധാവികള്‍ ക്കുള്ള നിര്‍ദേശങ്ങള്‍ ഉത്തരവുകളില്‍ മാത്രം ഒതുങ്ങുകയാണ്. നിയമങ്ങള്‍ കര്‍ശനമാ കുമ്പോഴും അവ നടപ്പാക്കാന്‍ എടുക്കുന്ന കാലതാമസവും സംവിധാനങ്ങളുടെ നിഷ് ക്രിയത്വവും കുറ്റവാളികള്‍ക്ക് ആത്മവിശ്വാസം പകരുകയാണ്. അറിവിനൊപ്പം സ്നേ ഹവും സാഹോദര്യവും മാനവികതയും പകര്‍ന്നു നല്കാന് നമ്മുടെ കലാലയങ്ങള്‍ പ്രാപ്തമാവണമെന്നും യോഗം അഭിപ്രായപ്പെട്ടു.
‘ധര്‍മ സമരത്തിന്റെ വിദ്യാര്‍ത്ഥി കാലം’ എന്ന പ്രമേയത്തില്‍ വിസ്ഡം സ്റ്റുഡന്റ്സ് സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെ ജില്ലാതല പ്രചരണ പരി പാടികള്‍ നേതൃസംഗമം ആസൂത്രണം ചെയ്തു. പാനല്‍ ഡിബേറ്റ്, സ്ട്രീറ്റ് ലോഗ്, ക്യാമ്പസ് സഫാരി, റമദാനില്‍ നടക്കുന്ന സൗഹൃദ ഇഫ്താര്‍, യാത്രക്കാര്‍ക്കുള്ള നോമ്പ്തുറ, ഈദ് കിസ്വ, സന്ദേശ പ്രചരണം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, റമദാന് ക്വിസ്, എമിനന്‍സ് തുടങ്ങി വ്യത്യസ്ത പരിപാടികള്‍ക്ക് സംഗമം അന്തിമരൂപം നല്കി.
ജില്ലാ പ്രസിഡന്റ് അഷ്റഫ് അല്‍ ഹികമി അധ്യക്ഷനായി. സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, ട്രഷറര്‍ എന്‍.എം.ഇര്‍ഷാദ് അസ്ലം, ഓര്‍ഗനൈസിംഗ് സെക്രട്ടറി മാജിദ് മണ്ണാര്‍ക്കാട്, വൈസ് പ്രസിഡന്റുമാരായ ഷാഫി അല്‍ ഹികമി, സാജിദ് പുതുനഗരം, ഷഹീര്‍ അല്‍ ഹികമി, ജോയിന്റ് സെക്രട്ടറിമാരായ ഷഫീഖ് അല്‍ ഹികമി, നൂറുല്‍ അമീന് പാലക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
