മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവം ‘കലാരഥ’ ത്തില്‍ വിജയികളായ കലാ പ്രതിഭകള്‍ക്കുള്ള അനുമോദനവും പ്രശംസാപത്ര വിതരണവും നടത്തി. നെല്ലിപ്പുഴ നജാത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് അസ്ലം അധ്യക്ഷനായി. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായി. സംഘാടക സമിതി കണ്‍വീനര്‍ ഗിരീഷ് ഗുപ്ത, കോളേജ് മാനേജിങ് കമ്മിറ്റി ചെയര്മാന് കെ.ആലിപ്പു ഹാജി, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ.യു.ഹംസ, സംഘാടക സമിതി ഭാരവാഹികളായ റഷീദ് ആലായന്‍, ഹുസൈന് കോളശ്ശേരി, കെ.ടി.അബ്ദുള്ള, ഹമീദ് കൊമ്പത്ത്, കെ.എച്ച് ഫഹദ്, ഇര്ഫാന്, അയിഷ മറിയം, കോളേജ് യൂനിയന്‍ ചെയര്മാന് അബ്ദുറഹ്മാന് എന്നി വര് സംസാരിച്ചു. കലോത്സവ വിജയത്തിനായി സംഘാടനത്തില്‍ മികച്ച പങ്കാളിത്തം വഹിച്ച വിവിധ കണ്‍വീനര്‍മാര്‍, പ്രസ് ആന്‍ഡ് മീഡിയ, എന്‍.എസ്.എസ്, എന്‍.സി.സി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, കോളേജ് മാനേജിങ് കമ്മിറ്റി തുടങ്ങിയവര്‍ക്കുള്ള സ്നേഹാദരവും സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും നടന്നു.
