കോട്ടോപ്പാടം: വാര്‍ധക്യകാല പരിചരണം ആയുര്‍വേദത്തിലൂടെ എന്ന സന്ദേശവുമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരിയൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വയോ ജന ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്ക ര ജസീന ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ റഫീന റഷീദ് അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ.റൈഹാനത്ത് വാര്‍ധക്യകാല ആരോഗ്യ സംരക്ഷണം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഡോ.ഷെറിന് യോഗ ക്ലാസിന് നേതൃ ത്വം നല്കി. ആരോഗ്യ മേഖലയില്‍ നടപ്പിലക്കിയ പദ്ധതികളെ സംബന്ധിച്ച് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദലി, വിശദീകരിച്ചു. ഗ്രാമ പഞ്ചാ യത്തംഗം സി.കെ സുബൈര്‍, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ. ഹസ്സന് മാസ്റ്റര്‍, ഹമീദ് കൊമ്പത്ത്, അക്കര മുഹമ്മദ്, ഡോ. സാന്ദ്ര എന്നിവര്‍ സംസാരിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നുള്ള നൂറില്‍പരം പേര്‍ക്ക് രോഗ പരിശോധനയും മരുന്ന് വിതരണവും നടത്തി. പരിരക്ഷാ പദ്ധതി പ്രകാരം അറുപത് വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് മാസത്തിലൊരിക്കല്‍ രോഗപരിശോധനയും മരുന്ന് വിതരണവും നടക്കു മെന്ന് അധികൃതര്‍ അറിയിച്ചു.
