മണ്ണാര്‍ക്കാട് : തൊഴില്‍നികുതി വര്‍ധനവിനെതിരെകേരള വ്യാപാരി വ്യവസായി ഏ കോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നട ത്തി. വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യ ത്തില്‍ മൂന്ന് ഇരട്ടിയിലേറെയുള്ള തൊഴില്‍നികുതി വര്‍ധന ഒഴിവാക്കണമെന്നും വ്യാപാര വ്യവസായങ്ങളെ സഹായിക്കാനാവശ്യമായ നടപടികല്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണ മെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യ ക്ഷനായി. യൂത്ത് വിംങ് ജില്ലാ പ്രസിഡന്റ് ഷമീര്‍ യൂണിയന്, ഡേവിസണ്‍, യൂത്ത് വിംങ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
