തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. സമ്പൂര്‍ണ ഭവന പദ്ധതിയാണ് പ്രധാന ലക്ഷ്യം.ലൈഫ് മിഷന്, പി.എം.എ.വൈ. പദ്ധതികളിലായി അര്‍ഹരായ 400ലധികം പേര്‍ക്ക് വീടെന്ന സ്വപ്നം ഇതിലൂടെ യാഥാര്‍ഥ്യമാകുമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്കും അന്തിമരൂപം നല്കി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാട നം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.പി ബുഷ്റ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് പി.മന്‍സൂറലി പദ്ധതിവിശദീകര ണം നടത്തി. വൈസ് പ്രസിഡന്റ് പാര്‍വതി ഹരിദാസ്, സ്ഥിരം സമിതി അധ്യക്ഷരായ ആറ്റബീവി, സി.പി സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ വിനോദ്, ബിന്ദു കൊങ്ങത്ത്, ബീന മുരളി, എം.സി രമണി, ഇല്ല്യാസ് കുന്നുംപുറം, പി.രാധാകൃഷ്ണന്, പി.എം ബിന്ദു, പി.ടി സഫിയ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാധമ്മ, കെ. ഹംസ, പി.കൃഷ്ണദാസ്, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംങ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
