മണ്ണാര്‍ക്കാട് : രാജ്യത്തെ സൈബര്‍ സുരക്ഷയ്ക്കായി ഏറ്റവും കൂടുതല്‍ ആളുകളെ സം ഭാവന ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം. സൈബര്‍ കമാന്‍ഡോകളെ തി രഞ്ഞെടുക്കുന്നതിനായി ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വ്വകലാശാല (എന്‍. എഫ്. എസ്.യു.) 2025 ജനുവരി 11 ന് ദേശീയ തലത്തില്‍ നടത്തിയ പരീക്ഷയിലാണ് കേരളത്തി ല്‍ നിന്ന് 73 പൊലിസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തെലങ്കാനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വിജയിച്ചത്. 172 പേര്. ഐ.ഐ.ടിയിലും എന്‍.എഫ്.എസ്. യു.വിയിലും ഡിജിറ്റല്‍ ഫോറന്‍സിക്, ഇന്‍സിഡന്റ് റെസ്പോണ്‍സ്, ഐസിടി ഇന്‍ഫ്രാ സ്ട്രക്ചര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ആറ് മാസത്തെ പരിശീലനത്തിന് ശേഷം ഇവര്‍ക്ക് സൈബര്‍ കമാന്‍ഡോ പ്രത്യേക ശാഖയില്‍ നിയമനം ലഭിക്കും.
ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെ ന്റര്‍ (i4c) മുഖേന സൈബര്‍ സുരക്ഷാ ശേഷി വര്‍ധിപ്പിക്കുന്നതിനും രാജ്യത്തെ സൈ ബര് ഭീഷണികള്‍ ചെറുക്കുന്നതിനുമായാണ് പ്രത്യേക സൈബര്‍ കമാന്‍ഡോകളുടെ സേന രൂപീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ദേശീയ തലത്തില്‍ എന്‍.എഫ്.എസ്. യു. ഡല്‍ഹി സൈബര്‍ കമാന്‍ഡോ പരീക്ഷ നടത്തിയത്. ഇതില്‍ രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കീഴിലുള്ള 3200 ഉദ്യോ ഗസ്ഥര്‍ പങ്കെടുത്തു. ഉയര്‍ന്നു വരുന്ന സൈബര്‍ അക്രമണങ്ങള്‍ ചെറുക്കാനും, രാജ്യത്തി ന്റെ സൈബര്‍ പ്രതിരോധം ശക്തിപ്പെടുത്താനും പുതിയ സൈബര്‍ കമാന്‍ഡോ സ്ക്വാ ഡുകള് വലിയ സഹായം ചെയ്യും.
