നെല്ലിയാമ്പതി: പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം ഉള്‍ക്കൊള്ളുന്ന നെല്ലിയാമ്പതിക്ക് ഫാം ആന്‍ഡ് ഇക്കോ ടൂറിസത്തില്‍ അനന്തസാധ്യതകളാണ് ഉള്ളതെന്ന് നെല്ലിയാമ്പതി അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് -നാച്യുറ 25 ന്റെ ഭാഗമായി സംഘടിപ്പിച്ച ഫാം ആന്റ് ഇക്കോ ടൂറിസം വര്‍ക്ക്ഷോപ്പ് അഭിപ്രായപ്പെട്ടു. പാലക്കാടിന്റെ സംസ്കാരത്തെയും ജൈവ വൈവിധ്യത്തെയും നൂതനവും പരമ്പരാഗതവുമായ കാര്‍ഷിക അറിവുകളുമാ യി സമന്വയിപ്പിച്ചുകൊണ്ടുള്ള ഫാം ആന്റ് ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് നെല്ലിയാ മ്പതിയില്‍ ഊന്നല്‍ നല്‍കണമെന്നും വര്‍ക് ഷോപ്പില്‍ അഭിപ്രായം ഉയര്‍ന്നു. കെ.ശാന്ത കുമാരി എം.എല്‍.എ വര്‍ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു. കേരള പ്രൈസസ് ബോര്‍ഡ് ചെ യര്‍മാന്‍ പി രാജശേഖരന്, കര്‍ഷക ശ്രീ- കേരളപ്രഭ 24 ജേതാവ് പി ഭുവനേശ്വരി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് നെല്ലിയാമ്പതി. ജൈവ കാര്‍ഷിക മിഷന്, പോഷക സമൃദ്ധി മിഷന് എന്നിവയെ ടൂറിസവുമായി ബന്ധിപ്പിക്ക ണം. 137 കോടി രൂപ ഫാമുകളുടെ വികസനത്തിനായി നീക്കിവെച്ചിട്ടുണ്ട് ഇത് എല്ലാ ഫാമുകളും ഫാം ആന്റ് ഇക്കോ ടൂറിസം മേഖലകളിലേക്ക് കടക്കുന്നതിന് സഹായ കമാവുമെന്ന് കേരള പ്രൈസസ് ബോര്‍ഡ് ചെയര്മാന് പി. രാജാശേഖരന്‍ പറഞ്ഞു.
പാലക്കാട് മുന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി. സുരേഷ് ബാബു വിഷയാവതരണം നടത്തി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ടൂറിസ്റ്റുകള്‍ നെല്ലി യാമ്പതിയില് വരാന്‍ മടിക്കുന്നതിന്റെ പ്രധാന കാരണം. ഗതാഗത സൗകര്യം മെച്ച പ്പെടുത്തുക, പാര്‍ക്കിങ്, താമസ സൗകര്യങ്ങള്‍ കൂടുതലായി സൃഷ്ടിക്കുക, മലിനീകര ണം നിയന്ത്രിക്കുന്നതിനായി ശാസ്ത്രീയ ഇടപെടലുകള്‍ ഉണ്ടാവുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തില്‍ ടൂറിസത്തിന് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, വിവിധ ടൂറിസം സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള റോഡ് ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക എന്നിവ പ്രാഥമികമായി ചെയ്തെങ്കില്‍ മാത്രമേ ടൂറിസം വികസിക്കുകയുള്ളൂ എന്ന് വി. സുരേഷ് അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. ഫറൂഖ് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ കെ.എഫ് .ആര്.ഐ മുന്‍ ഡയറക്ടര്‍ ഡോ ശ്യാം, ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഐ. ആര്.ടി.സി. ഡോ. സീതാലക്ഷ്മി,ഫാം സൂപ്രണ്ട് സാജിദ് അലി, ശ്രീനാരായണന്കുട്ടി (ഫാം കെയര്‍ ഫൗണ്ടേഷന്) എ. നാരായണന് (ജൈവ സംരക്ഷണ സമിതി, കേരള) കൃഷി അ സിസ്റ്റന്റ് മാരായ അജേഷ്, ഹേമ, നാരായണന്‍കുട്ടി, ഫാം – ഇക്കോ ടൂറിസം രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച വിദഗ്ധര്‍, റിസോര്‍ട്ട് ആന്റ് പ്ലാന്റേഷന് ഓണേഴ്സ് അസോസി യേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
