മണ്ണാര്‍ക്കാട് : തെങ്കര മേലേ ആനമൂളിയില്‍ ട്രാവലര്‍ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് ഡ്രൈവറടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ജെല്ലിപ്പാറ സ്വദേശികളായ ദേവി (48), മാത്യു (75), ജെല്ലിപ്പാറ തിരുഹൃദയ ഭവനില്‍ തോമസ് (68), ഭാര്യ ലീലാമ്മ (65) മകന് ഷിന്റോ (30), കുഴിപ്പില്‍ വീട്ടില്‍ തോമസിന്റെ മകന് ബെന്നി (56),വെണ്ണമറ്റത്തില്‍ വീട്ടില്‍ ജോസഫിന്റെ ഭാര്യ ഷീലാ ജോസഫ് (52), മാവുങ്കുണ്ടില് മരുതി (40), കിഴക്കേക്കര വീട്ടില്‍ ഗോപിയുടെ മകള്‍ ദീപ (39), ഡ്രൈവര്‍ ചെമ്മണ്ണൂര്‍ നടുക്കളത്തില്‍ വീട്ടില്‍ ശ്രീജിത്ത് (21) എന്നിവ ര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ദേവിയുടെ വാരിയെല്ലിന് പൊട്ടലുണ്ട്. മറ്റാരുടേയും പരി ക്ക് ഗുരുതരമല്ല. ജെല്ലിപ്പാറയില്‍ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. മണ്ണാര്‍ക്കാട് അട്ടപ്പാടി റോഡില്‍ മേലേ ആനമൂളിയില്‍ വെച്ച് കുറുകെ ചാടിയ നായയെ ഇടിക്കാതിരിക്കാനായി വാഹനം വെട്ടിച്ചതിനിടെ പാതയോരത്തുള്ള കമ്പി യില്‍ തട്ടി ചരിഞ്ഞാണ് താഴേക്ക് പതിച്ചതെന്ന് ഡ്രൈവര്‍ പറയുന്നു. എട്ടടിയോളം താഴ്ചയിലേക്കാ ണ് വാഹനം പതിച്ചത്. അപകടമുണ്ടായ ഉടന്‍ തന്നെ സമീപവീടുകളിലുള്ള സ്ത്രീകളട ക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നി ട്ടിറങ്ങി. വഴിയാത്രക്കാരും രക്ഷാപ്രവര് ത്തനത്തില് പങ്കാളികളായി. പരിക്കേറ്റ വരെ ആംബുലന്‍സുകളില്‍ കയറ്റി വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
