കോട്ടോപ്പാടം: കുണ്ട്‌ലക്കാടിന്റെ ക്ഷേമത്തിനായി കണ്ണ് തുറന്നി രിക്കുന്ന കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ കോവിഡ് കാലത്തും അവധിയില്ലാത്ത സഹായ പ്രവര്‍ത്തനങ്ങളിലാണ്.കുണ്ട്‌ലക്കാട് ഗ്രാമത്തിലെ 215 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ് എത്തിച്ച് നല്‍കി.ദരിദ്രനെന്നോ ധനികനെന്നോ വ്യത്യാസ മില്ലാതെ വിശപ്പിന്റെ കാര്യത്തില്‍ എല്ലാവരും സമന്‍മാരാണെന്ന വസ്തുതയില്‍ ഊന്നിയായിരുന്നു കുണ്ട്‌ലക്കാട് കൈത്താങ്ങ് കൂട്ടായ്മയുടെ ഭക്ഷ്യകിറ്റ് വിതരണം.
രണ്ട് ഘട്ടങ്ങളിലായാണ് കിറ്റ് വിതരണം നടത്തിയത്. ആദ്യ ഘട്ടത്തില്‍ 50 പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ 165 പേര്‍ക്കുമാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്.കുട്ടായ്മയുടെ പ്രവര്‍ത്തകരും നാട്ടുകാരും കൈകോര്‍ത്തതോടെ ഉദ്യമം ഗൃഹപദ്ധതിയായി മാറി.ഇങ്ങിനെ കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ പുറത്തിറങ്ങനാകാത്ത ഗ്രാമത്തിലെ ജനങ്ങള്‍ക്ക് താങ്ങാവുകയാണ് കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ.കോവിഡ് കാലത്ത് ആരും വിശന്നിരിക്കരുത് എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കുണ്ട്‌ലക്കാടിന്റെ ക്ഷേമത്തിനായി നിരവധി സഹായപ്രവര്‍ത്തന ങ്ങള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. വഴിയാത്രക്കാര്‍ക്ക് കുടിവെള്ളത്തിനുള്ള സൗകര്യം, ഒപ്പം കുണ്ട്‌ലക്കാടില്‍ പാതയോ രത്തുള്ള ട്രാന്‍സ്‌ഫോര്‍മറിന് അധികൃതര്‍ സുരക്ഷാകവച മൊ രുക്കിയത് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയുടെ ഇടപെടലിന്റെ ഫലമായാണ്.ഗ്രാമത്തിലെ നിര്‍ധനരും നിത്യരോഗികളുമായ രണ്ട് പേര്‍ക്ക് മാസം തോറും ഒരു തുകയും പെന്‍ഷന്‍പോലെ നല്‍കി വരുന്നതായും ഭാരവാഹികള്‍ അറിയിച്ചു.