മണ്ണാര്‍ക്കാട് : തത്തേങ്ങലത്ത് പ്ലാന്റേഷന് കോര്‍പറേഷന്റെ സ്ഥലത്ത് വര്‍ഷങ്ങളായി സൂക്ഷിച്ചുവച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം എത്രയും പെട്ടെന്ന് ജില്ലക്ക് പുറത്തേ ക്ക് മാറ്റണെമന്നും ദുരിതബാധിതരും രോഗബാധിതരുമായവര്ക്ക് അടിയന്തരമായി ധനസഹായം വിതരണം ചെയ്യണമെന്നും ബി.ജെ.പി. പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലന്‍ ആവശ്യപ്പെട്ടു. പ്ലാന്റേഷന് കോര്പറേഷന് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ കമ്മീ ഷന്റെ തീര്‍പ്പ് സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. 2014ല്‍ നീക്കേണ്ട എന്‍ ഡോസള്‍ഫാന്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല. 2015ലെ സ്ക്രീനിംങ് ടെസ്റ്റ് പ്രകാരം കണ്ടെ ത്തിയ രോഗബാധിതര്‍ക്ക് ചികിത്സാസഹായവും നല്‍കിയില്ല. മൂന്നുവര്‍ഷം മുമ്പുള്ള സ്ക്രീനിംങ് ടെസ്റ്റ് റിപ്പോര്‍ട്ടും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് മനുഷ്യാവകാശ നിഷേ ധമാണ്. ഇതിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ചാമി, രജനി, സതീഷ്കുമാര്‍ എന്നിവരെ സന്ദര് ശിക്കുകയും പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി, ജില്ലാ സെക്രട്ടറി ബി.മനോജ്, മുന്‍മണ്ഡലം പ്രസിഡന്റ് സുമേഷ്, എസ്.ടി. മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പ്രമോദ് കുമാര്‍, ടി.വി സജി, എം. സുബ്രഹ്മണ്യന്, പി.ശ്രീധരന്, എം.പി പരമേശ്വരന്, ടി.വി പ്രസാദ്, ഹരിരാജ്, സുദര്ശന്, കെ.സുരേഷ്, എം.ദൃശ്യക്, ടി.കെ സുധീഷ്, കണ്ണന് എന്നിവര്‍ പി.വേണുഗോപാലനെ അനുഗമിച്ചു.
