നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തീരുമാനം
കാഞ്ഞിരപ്പുഴ: പഞ്ചായത്ത പരിധിയില്‍ വന്യമൃഗശല്ല്യം രൂക്ഷമാകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം ചേര്‍ന്നു. നാട്ടിലിറങ്ങുന്ന ശല്ല്യക്കാരായ കാട്ടുപന്നികളെ പഞ്ചായത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വെടിവെച്ച് കൊ ല്ലാന്‍ തീരുമാനിച്ചു. ഇതിനായി ഷൂട്ടര്‍മാരെ എത്തിക്കാനും ധാരണയായി. പഞ്ചായത്ത് പരിധിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആളുകള്‍ ക്ക് പരിക്കുപറ്റിയിരുന്നു.
പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമ രാജന് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍, സ്ഥിരം സമിതി അധ്യ ക്ഷരായ കെ. പ്രദീപ് മാസ്റ്റര്‍, ഷിബി കുര്യന്, മിനി മോള്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. മനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ലക്ഷ്മി ദാസ്, പി.സുബിന്, വിവിധ കക്ഷി നേതാക്കളായ നിസാര്‍ മുഹമ്മദ്, പി.മണികണ്ഠന്, പി. രാജന്, ബാലന് പൊറ്റശ്ശേരി, രവി അടിയത്ത്, കര്ഷകപ്രതിനിധികളായ സണ്ണി കിഴക്കേക്കര, ജോമി മാളിയേക്കല്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
