മണ്ണാര്‍ക്കാട് : താലൂക്ക് പരിധിയിലെ മൂന്നിടത്ത് പറമ്പുകളിലെ ഉണക്കപ്പുല്ലിനും അടി ക്കാടിനും തീപിടിച്ചു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചു. മണ്ണാര് ക്കാട് പെരിമ്പടാരി, കോട്ടോപ്പാടം നായാടിപ്പാറ, അലനല്ലൂര്‍ ആലടിപ്പുറം ഭാഗങ്ങളി ലാണ് അഗ്നിബാധയുണ്ടായത്. ആലടിപ്പുറത്ത് തീപിടിത്തം നാട്ടുകാര്‍ ചേര്‍ന്ന് കെടു ത്തി. ഇന്ന് വൈകിട്ടോടെ നായാടിപ്പാറയില്‍ കൃഷിയിടത്തിലും പെരിമ്പടാരി കിഴ ക്കുംപുറത്തെ സ്ഥലത്തിലുമുണ്ടായ തീ വട്ടമ്പത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെയാണ് കെടുത്തിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ് ക്യു ഓഫിസര്‍ എസ്. വിമല്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ കെ. പ്രശാന്ത്, എം.എസ് ഷബീര്‍, ടിജോ തോമസ്, കെ.ശ്രീജേഷ്, എം.ആര് രാഗില്‍ തുടങ്ങിയ വര് അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
