മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് കോ ണ്‍ഫഡറേഷന്‍ (സെറ്റ്കോ) നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം മണ്ണാ ര്‍ക്കാട് മേഖല കമ്മിറ്റി വിളംബര ജാഥ നടത്തി. എം.ഇ.എസ്. കല്ലടി കോളജ് പരിസരത്ത് വെച്ച് കെ.എസ്.ടി.യു. സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് പാറോക്കോട് ഉദ്ഘാടനം ചെയ്തു. കെ. എച്ച്.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി മൊയ്തീന് മാസ്റ്റര്‍ അധ്യക്ഷനായി. വിവിധ സംഘ ടനാ പ്രതിനിധികളായ ഇ.ആര് അലി, പി. ഷാനവാസ്, ഹുസൈന് കോളശ്ശേരി, സി.എച്ച് സുല്‍ഫിക്കറലി, ടി.പി മന്‍സൂര്‍, ഹബീബ് റഹ്മാന് എന്നിവര്‍ സംസാരിച്ചു. സി.പി ഷിഹാബുദ്ദീന്, കെ.എച്ച് ഫഹദ്, കെ.ജി മണികണ്ഠന്, എന്‍.ഷാനവാസ് അലി, കെ.എം മുസ്തഫ, പി.എം ഹഫ്സത്ത്, പി.മുഹമ്മദാലി, യു.ഷംസുദ്ദീന്, കെ.എ നൗഫല്‍, എന്‍.എ സുബൈര്‍ എന്നിവര്‍ നേതൃത്വം നല്കി. ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കു ക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ഭിന്നശേഷി നിയമനത്തിന്റെ പേരി ല്‍ അധ്യാപക നിയമനങ്ങള്‍ വൈകിപ്പിക്കുന്നത് അവസാനിപ്പിക്കുക, മെഡിസെപ്പ് കുറ്റ മറ്റ രീതിയില്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നത്.
