മണ്ണാര്‍ക്കാട് : ആശാ വര്‍ക്കേഴ്സ് ഫെഡറേഷന് (സി.ഐ.ടി.യു.) തിരുവനന്തപുരം ഡി. എച്ച്.എസിന് മുന്നിലാരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് ഐക്യദാ ര്‍ഢ്യം പ്രകടിപ്പിച്ച് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. ആശു പത്രിപ്പടിയില് നടന്ന പൊതുയോഗം സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം എം.കൃഷ്ണകു മാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് വൈസ് പ്രസിഡന്റ് ശ്രീജ അധ്യക്ഷയായി. സി.ഐ. ടി.യു. ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട്, യൂണിയന് സെക്രട്ടറി സവിത, ട്രഷറര്‍ ഷീബ എന്നിവര്‍ സംസാരിച്ചു.
