മണ്ണാര്‍ക്കാട് : കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച പ്രവര്‍ത്തികളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടുവാരുന്ന കവര്‍ ച്ചക്കാരുടെതിന് തുല്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന് എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള വിക സന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടത് അതതു സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. പണമില്ലാത്തതുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ മാറ്റിവയ്ക്കുവാന്‍ സാധിക്കുക യില്ലെന്നു പറഞ്ഞാണ് പണം കടമെടുത്ത് കിഫ്ബി പദ്ധതികള്‍ പ്രഖ്യാപിച്ചത്. കിഫ്ബി വായ്പകള്‍ തിരിച്ചടയ്ക്കാന്‍ മോട്ടോര്‍ വാഹന ടാക്്സുകളും, മറ്റു ചില സെസ്സുകളും വിനിയോഗിച്ചു. കൂടാതെ തിരിച്ചടവിന് ഉയര്‍ന്ന പലിശ നല്‍കുന്നത് ജനങ്ങള്‍ നല്കിയ നികുതിയില്‍ നിന്നാണ്.
നാട്ടിലെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന റോഡുകളും, പാലങ്ങളുമാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ളത്. അവരില്‍നിന്ന് ടോള്‍ പിരിക്കുന്നത് ദേശീയപാ തകളിലും മറ്റുമുള്ള ആറുവരി പാതയ്ക്ക് പിരിക്കും പോലെയല്ല. ഇത്തരം വന്‍കിട പദ്ധതികള്‍ ഉപയോഗിക്കണമോ വേണ്ടയോ എന്ന് ഓരോരുത്തര്‍ക്കും തീരുമാനിക്കാം. എന്നാല്‍ കിഫ്ബിയില്‍ ഗ്രാമീണ മേഖലയില്‍ നിര്‍മിച്ച റോഡുകളിലൂടെ വേണം എല്ലാവര്ക്കും യാത്ര ചെയ്യാന്‍ മറ്റൊരു ബദല്‍ മാര്‍ഗ്ഗമില്ല. ഉദാഹരണത്തിന് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ അട്ടപ്പാടി റോഡ് കിഫ്ബിയില്‍ ആണ് പ്രവര്‍ത്തി നടന്നുവരുന്നത് ഇതിന് 50 കോടിയില്‍ അധികം രൂപ ചിലവ് വരും. അട്ടപ്പാടിയിലേക്ക് വേറെ റോഡ് ഇല്ലതാനും. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ വലിയ തുക ടോള്‍ നല്‍കണമെന്ന് അംഗീകരിക്കാനാവുകയില്ല. ഇതേ ദുരവസ്ഥ കേരളത്തില്‍ പല സ്ഥലത്തും ഉണ്ടാകും.
അതുകൊണ്ട് തീര്‍ത്തും അശാസ്ത്രീയമാവും ജനദ്രോഹപരവുമായ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രതിഷേധങ്ങളുണ്ടാകുമെന്നും എന്‍.ഷംസുദ്ദീന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
