അട്ടപ്പാടി ചുരം സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ വനംവകുപ്പ്
മണ്ണാര്‍ക്കാട് : അട്ടപ്പാടിയുടെ തനത് സംസ്കാരവും ഗോത്രപൈതൃകവും ചിത്രങ്ങളി ലൂടെ അടയാളപ്പെടുത്തി ചുരം റോഡിനെ സൗന്ദര്യവല്‍ക്കരിക്കുന്ന മണ്ണാര്‍ക്കാട് റെ യ്ഞ്ച് ഓഫിസിന്റെ എമുത്തു അട്ടപ്പാടി പദ്ധതിക്ക് തുടക്കമായി. ചുരത്തിലെ എട്ടു പ്രധാനഭിത്തികള് പാറകള്‍ എന്നിവടങ്ങളിലാണ് മനോഹരചിത്രങ്ങളൊരുക്കുക. പല അളവുകളിലായാണ് ചിത്രങ്ങള്‍ വരയ്ക്കുക. ഒപ്പം പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങ ളുമുണ്ടാകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചിത്രകാരന്മാരെയാണ് ഇതിനാ യി എത്തിക്കുന്നത്.

മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ ഡ് ലോണാണ് പദ്ധതിക്ക് സാമ്പത്തികസഹായം നല്‍കുന്നത്. നേച്ചര്‍ ഗാര്‍ഡ്സ് ഇനി ഷ്യേറ്റീവ്സ്, മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സര്‍വേ ഷന് വളണ്ടിയേഴ്സ്, കാട്ടുതീ ജനകീയ പ്രതിരോധ സേന തുടങ്ങിയ സന്നദ്ധ സംഘടന കള്‍ക്കൊപ്പം അട്ടപ്പാടി ബ്ലോക്കിലെ റെവന്യു ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗാമും പദ്ധ തിയുമായി സഹകരിക്കുന്നുണ്ട്. ചുരം പാതയോരത്തെ മാലിന്യനിക്ഷേപവും അതോ ടൊപ്പം പാറകളിലും ചുവരുകളിലുമുള്ള പരസ്യവിളംബരങ്ങളും തടയുക കൂടി പദ്ധതി ലക്ഷ്യം വെയ്ക്കുന്നു.

ചുരംപാതയും പാറകളുമെല്ലാം വൃത്തികേടാക്കുന്നത് തടയാന്‍ മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍.സുബൈറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തോള മായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മാലിന്യം നീക്കം ചെയ്തുവരുന്നുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് പഞ്ചായത്തുകള്‍ക്ക് കൈമാറുകയാണ് ചെയ്യു ന്നത്. പ്രദേശത്ത് മാലിന്യനിക്ഷേപം പാടില്ലെന്ന് മുന്നറിയിപ്പ് നല്കി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടും മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്നുണ്ട്. മാലിന്യനിക്ഷേപം ക ണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്കി. ഇത്ത രത്തില്‍ ചുരം റോഡിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഞ്ച് ഫോറസ്റ്റ് ഓ ഫിസര്‍ എന്‍.സുബൈറിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയെ കുറിച്ച് അറിവുപകരുന്ന ഒരു ചുരം യാത്ര സമ്മാനിക്കുന്ന പദ്ധതി ആവിഷ്കരിച്ചത്. റെയ്ഞ്ച് ഓഫിസിലെ ജീവ നക്കാരെല്ലാം പദ്ധതിക്കായി മുന്നിട്ടിറങ്ങി.

മാസങ്ങള്‍ നീണ്ടപ്രവര്ത്തനങ്ങള്ക്കൊടുവിലാണ് ഇന്ന് മുതല്‍ സൗന്ദര്യവല്ക്കരണമാ രംഭിച്ചത്. മൂച്ചിവളവില് മൂന്ന് ആല്മരങ്ങള് വളര്ന്നുനില്ക്കുന്ന പാറയില്‍ ചിത്രകാര ന് പ്രമോദ് പള്ളിയില്‍ ഭൂഗോളം വരച്ച് തുടക്കമിട്ടു. വിവിധ ഘട്ടങ്ങളിലായി ഒരുമാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ശ്രമം. അതേസമയം പത്താം വളവിലെ വലിയ പാറകളില്‍ എന്തുവരയ്ക്കണമെന്നതിന്റെ കരട് തയാറാക്കി വരികയാ ണ്. സിസിഎഫ് ജില്ലാ കലക്ടര്‍ എന്നിവരുടെയെല്ലാം അനുമതി വാങ്ങിയശേഷം ഇത് പ്രാവര്‍ത്തികമാ ക്കും. സൈലന്റ് വാലി, സിംഹവാലന്‍ കുരങ്ങ്, സാമൂഹ്യ പശ്ചാത്തലം എന്നിവയെല്ലാം ചിത്രങ്ങളാകും. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. റെ യ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍ അധ്യ ക്ഷനായി. ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫി സര് മുഹമ്മദ് അഷ്റഫ്, ഉണ്ണി വരദം, പാലക്കാട് സ്വാമി, മുകുന്ദ ന് മംപാട്, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് ജീവനക്കാര്‍, കാട്ടുതീ പ്രതിരോധ സേന അംഗങ്ങള്‍ എന്‍.ജി.ഐ. പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
