മണ്ണാര്‍ക്കാട് : വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം പശ്ചത്താലമാക്കി ഒരുക്കിയ ഏകാംഗ നാടകം ‘ചൂരല്‍ മഴ’ ശ്രദ്ധേയമാകുന്നു. ചുരല്‍മലയിലെ ദുരന്തത്തി ല്‍ നഷ്ടപ്പെട്ട തന്റെ കുടുംബാംഗങ്ങളെ തിരഞ്ഞുള്ള വാസുദേവന്‍ എന്നയാളുടെ യാത്ര യാണ് നാടകത്തിന്റെ ഇതിവൃത്തം. കുമരംപുത്തൂരിലെ ചുമട്ടുതൊഴിലാളിയായ കെ. എസ് സലീമാണ് വാസുദേവനായി അരങ്ങിലെത്തുന്നത്. ദുരിതാശ്വാസ ക്യാംപില്‍ നി ന്നും പോകാന്‍ മറ്റൊരു ഇടമില്ലാതെ, കണ്മുന്നില് നിന്നും മറഞ്ഞുപോയവരെ കാത്തി രിക്കുന്നവരുടെ കൂട്ടത്തില്‍പ്പെട്ട വാസുദേവന്റെ ജീവിതസങ്കടങ്ങളെ ഭാവത്രീവമായി സലിം അവതരിപ്പിക്കുമ്പള് അത് കാഴ്ചക്കാരുടെ ഉള്ളിലും വിതുമ്പലുകള്‍ നിറയ്ക്കുന്നു. അധ്യാപകനും എഴുത്തുകാരനുമായ സിബിന് ഹരിദാസ് രചിച്ച നാടകം റഷീദ് കുമരം പുത്തൂരാണ് സംവിധാനം ചെയ്തത്. കുമരംപുത്തൂര്‍ ഫെസ്റ്റിലാണ് ചൂരല്‍മഴ ഒറ്റയാള്‍ നാട കം ആദ്യമായി അരങ്ങിലെത്തിയത്. കഴിഞ്ഞദിവസം കോഴിക്കോട് നടന്ന മയിലമ്മ പുരസ്കാരവേദിയിലും ചൂരല്‍മഴ അവതരിപ്പിച്ചിരുന്നു. ആക്ടിംങ് ബൂക്ക് എന്ന കൂട്ടായ്മ യാണ് നാടകം അരങ്ങിലെത്തിക്കുന്നത്. ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധ വല്‍ക്കരണ സന്ദേശമുള്ള പുതിയ ഏകാംഗ നടകത്തിന്റെ പണിപ്പുരയിലാണ് ഇവര്‍.
