കുമരംപുത്തൂര്‍ : റീബില്‍ഡ് കേരളയിലുള്‍പ്പെടുത്തി കുമരംപുത്തൂര്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന ഭവന പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഫ ണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര് കേളു വിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് നിവേദനം നല്കി.
കാരാപ്പാടം പട്ടികവര്‍ഗ നഗറിലെ കാട്ടുനായ്ക്കര്‍ സമുദായത്തില്‍പ്പെട്ട 16 കുടുംബ ങ്ങളാണ് വീടുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിക്കുന്നത്. 2018-19 വര് ഷത്തെ ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്നാണ് റെവന്യുവകുപ്പ് റീബില്‍ഡ് കേരള പദ്ധതിയില്‍ കുടുംബങ്ങള്‍ക്ക് സഹായം അനുവദിച്ചത്. സ്ഥലം വാങ്ങാന്‍ ആറു ല ക്ഷവും വീടുവെയ്ക്കാന്‍ നാല് ലക്ഷവും അടക്കം ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപാ വീതമാണ് അനുവദിച്ചത്. വെള്ളപ്പാടത്താണ് ഇവര്‍ക്ക് സ്ഥലം ലഭിച്ചത്. ഇവിടെ തുടങ്ങിയ വീടിന്റെ നിര്‍മാണം പാതിവഴിയില്‍ നില്‍ക്കുകയാണ്. ഇത് പൂര്‍ത്തിയാക്കാ ന് രണ്ട് ലക്ഷം രൂപ കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബങ്ങള്‍ പട്ടികവര്‍ഗ വികസന വകുപ്പിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. മണ്ണാര്‍ക്കാട് നടന്ന കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തിലും നേരിട്ടെത്തി നിവേദനം നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ വൈകുകയാണ്.
നിലവില്‍ കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ ശോച്യാവസ്ഥയിലാണ്. അടുത്തമഴ ക്കാലത്തിന് മുന്നേ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാനും കുടുംബങ്ങളെ എത്രയും വേഗം പുനരധിവസിപ്പിക്കാനും നടപടിയുണ്ടാകണമെന്നാണ് ആവശ്യം. അട്ടപ്പാടിയില്‍ നടന്ന പാലക്കാട് ജില്ലയിലെ വിവിധ വകുപ്പുകളുടെ പട്ടികവര്‍ഗ ക്ഷേമപ്രവര്‍ത്തന ങ്ങളുടെ അവലോകന യോഗത്തിലാണ് പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിക്ക് എന്‍. ഷംസുദ്ദീന് എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡ ന്റ് നിവേദനം നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി തീരുമാനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചതായി രാജന് ആമ്പാടത്ത് പറഞ്ഞു.
