കാഞ്ഞിരപ്പുഴ: ഇരുമ്പകച്ചോലയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ കവുങ്ങില്‍ തോട്ടത്തില്‍ നിന്നാണ് ഇന്ന് രാവിലെ 10മണിയോടെ വനം വകുപ്പ് ദ്രുതപ്രതികരണ സേന രാജവെമ്പാലയെ പിടികൂടിയത്. നാട്ടുകാര്‍ വിവരമറി യിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആര്.ആര്.ടി. സ്ഥലത്തെത്തിയത്. പാമ്പിനെ ഉള് വനത്തില്‍ വിടുമെന്ന് ആര്.ആര്.ടി. അറിയിച്ചു. ആര്.ആര്.ടി. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഫിറോസ് വട്ടത്തൊടിയുടെ നേതൃത്വത്തില്‍ സേന അംഗങ്ങളായ നിതിന്‍, കരീം, അന്‍സാര്‍, ബിനു, ഷിബു എന്നിവര്‍ ചേര്‍ന്നാണ് ഏറെ നേരത്തെ ശ്രമത്തിനൊ ടുവില്‍ പാമ്പിനെ വരുതിയിലാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് ഇരുമ്പകച്ചോലയില്‍ നി ന്നും രണ്ട് രാജവെമ്പാലകളെ പിടികൂടി കാട്ടില്‍ വിട്ടിരുന്നു.
