മണ്ണാര്‍ക്കാട് : കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണയ്ക്കെതിരെ സി.ഐ.ടി.യു. പ്രതിഷേധം. മണ്ണാര്‍ക്കാട് ഡിവിഷന് കമ്മിറ്റി പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നട ത്തി. സംസ്ഥാന കമ്മിറ്റി അംഗം വി.സരള ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രസിഡന്റ് എം. കൃഷ്ണകുമാര്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോമോഹനന്‍, ജില്ലാ കമ്മിറ്റി അംഗമായ പ്രക്ഷോഭ്, ഡിവിഷന് നേതാക്കളായ പി.കെ ഉമ്മര്‍, എന്‍. സുന്ദരന്‍, സുധാകരന്, രാധ ടീച്ചര്‍, ഷഹന കല്ലടി തുടങ്ങിയവര്‍ സംസാരിച്ചു. ഡിവിഷന് സെക്രട്ടറി കെ.പി മസൂദ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
