മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ എക്സറേ സംവിധാനത്തിന്റെ അ പര്യാപ്തത പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നു. ആശുപത്രിയിലേക്ക് പുതിയ എക്സറേ മെ ഷീന്‍ വാങ്ങാന്‍ ഇന്നലെ ചേര്‍ന്ന ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനി ച്ചു. നഗരസഭ ഇതിനായി 40ലക്ഷം രൂപ അനുവദിച്ചു.
താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അട്ടപ്പാടിയില്‍ നിന്നുമടക്കം നിരവധി പേര്‍ ചികിത്സതേടിയെത്തുന്ന ആശുപത്രിയില്‍ നിലവില്‍ പോര്‍ട്ടബിള്‍ എക്സറേ സംവിധാന മാണ് ഉള്ളത്. ഇത് കൊണ്ടു കൂടുതല്‍ എക്സറേയെടുക്കല്‍ സാധ്യമല്ല. ഇതിനാല്‍ രോഗിക ള്‍ സ്വകാര്യലാബുകളെ ആശ്രയിക്കേണ്ടി വരികയാണ്. ആശുപത്രിയില്‍ മുമ്പുണ്ടായിരു ന്ന എക്സറെ മെഷീന്‍ തകരാറിലായതിന് ശേഷം നന്നാക്കാനും നടപടിയുണ്ടായില്ല. ഇതാ കട്ടെ ഇപ്പോള്‍ ലേലത്തിന്റെ വക്കിലാണ്. പുതിയ മെഷീന്‍ അനുവദിക്കണമെന്ന് സര്‍ ക്കാരിനോട് നാളുകളായി ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും നടപടി വൈകുകയാണ്. ഇതേ തുടര്‍ന്നാണ് നഗരസഭ ഫണ്ട് അനുവദിച്ചത്.
കിഫ്ബി ഫണ്ട് വിനിയോഗിച്ച് ആശുപത്രിയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിലേക്ക് ഡയലാസിസ് യൂനിറ്റ് മാറ്റുന്നതിനും, ഇവിടേക്ക് ലിഫ്റ്റ് സ്ഥാപിക്കല്‍, പുതിയ രണ്ട് ഡയാ ലിസിസ് മെഷീന്‍ വാങ്ങല്‍ എന്നിവക്കായി 49 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. സായാ ഹ്ന ഒ.പിയുടെ അടുത്ത ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിന് 10 ലക്ഷം, സ്ത്രീകള്‍ക്ക് മെന്‍ സ്ട്രല്‍ കപ്പ് നല്‍കുന്നതിന് 10ലക്ഷം, മരുന്ന് വാങ്ങുന്നതിന് 10ലക്ഷം, കൂടാതെ ആശുപ ത്രിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ മറ്റ് അടിസ്ഥാന സൗകര്യവികസനം എന്നിവ യ്ക്കുമെല്ലാം നഗരസഭ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ജലശുദ്ധീകരണ പ്ലാ ന്റ് ഒരുക്കാനും തീരുമാനിച്ചു.
താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം എന്‍. ഷംസുദ്ദീന്‍ എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, വൈസ് ചെയ ര്‍പേഴ്സണ്‍ കെ.പ്രസീത, സ്ഥിരംസമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, ഷെഫീഖ് റഹ്മാന്‍, ആശുപത്രി സൂപ്രണ്ട് ഡോ. സീമാമു, ലേ സെക്രട്ടറി എസ്. സുധ, നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.