മണ്ണാര്‍ക്കാട് : കേരള വനനിയമ ഭേദഗതിക്കെതിരെ കിഫയുടെ നേതൃത്വത്തിലുള്ള കര്‍ഷക ഫ്രീഡം മാര്‍ച്ച് നാളെ വൈകിട്ട് നാലിന് കാഞ്ഞിരത്ത് നടക്കും. പുതിയ ഭേദഗ തി ജനദ്രേഹപരവും വനംവകുപ്പിന്റെ ഗുണ്ടാരാജിന് വഴിവെക്കുന്നതാണെന്ന് കിഫ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ നവംബറില്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച കേരളാ വന നിയമ ഭേദഗതി 2024. വനത്തിനു പുറത്തും വനംവകുപ്പിന് അമിതാധികാരം നല്കുന്നത് മാത്രമല്ല, കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നിറഞ്ഞതുമാണ് നിലവില്‍ വന്നിരി ക്കുന്ന ഭേദഗതി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം നിയമഭേദഗതിക്കെതിരെ ആയിരക്കണക്കിന് പരാതികള്‍ കര്‍ഷകര്‍ അയച്ചിട്ടുണ്ടെന്നും നാളെ നടക്കുന്ന ഫ്രീഡം മാര്‍ച്ചില്‍ ജില്ലയിയുടെ വിവിധ മേഖലകളില്‍ നിന്നുള്ള കര്‍ഷകരും സാധാരണക്കാരും പങ്കെടുക്കുമെന്നും കിഫ ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് നാലിന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ജംങ്ഷനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് കാഞ്ഞിരത്ത് പൊതുസമ്മേളന ത്തോടെ സമാപിക്കും. കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ ഉദ്ഘാടനം ചെയ്യും. ജി ല്ലാ പ്രസിഡന്റ് സണ്ണി ജോസഫ് കിഴക്കേക്കര അധ്യക്ഷനാകും. ഫാ.സജി ജോസഫ് വിഷ യാവതരണം നടത്തും. ജില്ലാ കോര്‍ഡിനേറ്റര്‍ ജോമി മാളിയേക്കല്‍, അബ്ബാസ് ഒറവഞ്ചിറ, അഡ്വ.കെ.ടി തോമസ്, ബോബി ബാസ്റ്റിന്‍, രമേശ് ചേവക്കുളം എന്നിവര്‍ സംസാരിക്കും.