തച്ചമ്പാറ : ഈവര്‍ഷം എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും സമീപ സ്‌കൂളിലേയും കുട്ടികള്‍ക്കാ യി തീവ്രപരിശീലന ക്യാംപ് ദേശബന്ധു സ്‌കൂളില്‍ തുടങ്ങി. മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വേണു പുഞ്ചപ്പാടം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാന അധ്യാപിക എ.വി ബ്രൈറ്റി അധ്യക്ഷയായി. പി.ടി.എ. പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, പി.ജയരാജ്, പി.ജി രേഖ തുടങ്ങിയവര്‍ സംസാരിച്ചു. ഡിസംബര്‍ 28 വരെ നടക്കുന്ന ക്യാംപില്‍ 200ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. ഓരോവിഷയങ്ങളിലും വിദഗ്ദ്ധരായ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. മാതൃകാപരീക്ഷകളും നടക്കും.