ലക്‌നൗ: പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന് കാമുകനെ ഹോട്ടല്‍ മുറിയില്‍ വിളി ച്ചുവരത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി ഇരുപത്തിരണ്ടുകാരി. ഇയാള്‍ക്ക് മറ്റൊരു പെ ണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ക്രൂരകൃത്യം. എട്ടുവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാ ണ് സംഭവം. 24 വയസുകാരനാണ് കാമുകന്‍. അക്രമശേഷം കൈഞരമ്പ് മുറിച്ചു യുവ തി ജീവനൊടുക്കാനും ശ്രമിച്ചു. പൊലിസ് എത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവ് വിവാഹത്തിന് തയാറെടുക്കുന്നുവെന്ന വിവരം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്നുകാണാമെന്ന് പറഞ്ഞ് ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നാണ് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പൊലിസിനെ വിളിച്ചു വരുത്തിയത്. യുവതിയും യുവാവും അപകടനില തരണം ചെയ്തു. കാറില്‍ വച്ച് അക്രമം നടന്നുവെന്നാണ് യുവാവിന്റെ മൊഴി. എന്നാല്‍ ഹോട്ടലില്‍ വെച്ചാണ സംഭവം നടന്ന തെന്നാണ് യുവതി പൊലിസിനോട് പറഞ്ഞത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ അടക്കം പൊലിസ് പിടിച്ചെ ടുത്തു.