മണ്ണാര്‍ക്കാട് : ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ വനാതിര്‍ ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജവേലിയുടെ പരിപാലന പ്രവൃത്തികള്‍ മണ്ണാര്‍ ക്കാട് വനംഡിവിഷനിലും സജീവം. വേലികള്‍ക്കടിയിലെ കാട് വെട്ടിത്തെളിക്കല്‍, തകര്‍ന്ന ഭാഗങ്ങളില്‍ അറ്റകുറ്റപണികള്‍ തുടങ്ങിയവ നടത്തി പ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമാക്കുകയാണ് ചെയ്യുന്നത്. വനപാലകര്‍ക്ക് പുറമെ ഗുണഭോക്തൃ സമി തി, കുടുംബശ്രീ, വനാമൃതം അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരെല്ലാം ഇതില്‍ പങ്കെടുക്കു ന്നുണ്ട്. അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവിന്‍പ്രകാരം മിഷന്‍ ഫെന്‍സിംങ് 2024 എന്ന പേരിലാണ് കര്‍മ്മപദ്ധതി നടപ്പിലാക്കുന്നത്. ഡിസംബര്‍ 25ന് മുമ്പ് നിലവിലുള്ള സൗരോര്‍ജ്ജവേലികള്‍ പ്രവര്‍ത്തനക്ഷമമാക്കുകയാണ് ലക്ഷ്യം.

മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യവും ചെലവുകുറഞ്ഞവുമായ മാര്‍ഗമാണ് സൗരോര്‍ജ്ജവേലി. വന്യമൃഗപ്രതിരോധത്തിനായി സംസ്ഥാനത്തിലെ വിവിധ മേഖലകളില്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സൗരോ ര്‍ജ്ജവേലി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പലയിടങ്ങളിലും ഇവ പ്രവര്‍ത്തനക്ഷമമല്ല. സമ യാസമയങ്ങളില്‍ കള നീക്കംചെയ്യുന്നതിലെ വീഴ്ച, ശരിയായ പലിപാലനത്തിന്റെ അഭാ വം, കാലപ്പഴക്കം മൂലം കേടാകുന്ന ഉപകരണങ്ങള്‍ മാറ്റാതിരിക്കല്‍ എന്നിവയെല്ലാം കാ രണമാണ് ഉദ്ദേശിച്ച ഫലംലഭ്യമാകാതിരിക്കാന്‍ കാരണം. ഇതിന് പരിഹാരം കാണാനാ ണ് നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി ഒരു മാസം നീളുന്ന തീവ്രയജ്ഞം മൂന്ന് ഘട്ട ങ്ങളിലായി നടത്താന്‍ വനംവകുപ്പ് പദ്ധതിയിട്ടത്.

ഇതിന്റെ ഭാഗമായി ഡിവിഷന്‍ തലത്തില്‍ സൗരോര്‍ജ്ജവേലികള്‍ ഉദ്യോഗസ്ഥരുടെ മേ ല്‍നോട്ടത്തില്‍ പരിശോധിക്കുകയും തകരാറിലായവ, പ്രവര്‍ത്തനക്ഷമമായവ എന്നി ങ്ങനെ തരംതിരിച്ചിരുന്നു. ആവശ്യമായ ഫണ്ട്, സാധനസാമഗ്രികള്‍ എന്നിവയുടെ വിശ ദമായ പട്ടികയും തയാറാക്കി. തകരാറിലായവ കണ്ടെത്തി വേലികളുടെ അറ്റകുറ്റപണി കളും നടത്തി. തുടര്‍ന്ന് പൊതുജന പങ്കാളിത്തത്തോടെ സൗരോര്‍ജ്ജവേലികള്‍ പൂര്‍ണ മായും പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ഇടപെടല്‍ നടത്തി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നാലര കിലോമീറ്റര്‍ ദൂരത്തില്‍ വേലിയുടെ പരിപാലനം ഒരാഴ്ച മൂമ്പ് പൂര്‍ത്തിയാക്കി. കച്ചേരിപ്പറമ്പ് മുതല്‍ മണ്ണാത്തിവരെ തകര്‍ന്നുകിടന്ന ഫെന്‍സിം ഗ് അടക്കമാണ് പ്രവര്‍ത്തനക്ഷമമാക്കിയത്.

കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലും പ്രവൃത്തികള്‍ നടന്നു. തവളക്കല്ല് മുതല്‍ പാമ്പന്‍തോട് വരെയുള്ള സൗരോര്‍ജ്ജവേലിയിലെ പാങ്ങോട് ഭാഗ ത്താണ് ജനപങ്കാളിത്തത്തോടെ അറ്റകുറ്റപണികള്‍ നടത്തിയത്. റെയ്ഞ്ച് ഫോറസ്റ്റ് ഓ ഫിസര്‍ എന്‍. സുബൈര്‍, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ (ഗ്രേഡ്) എന്‍. പുരു ഷോത്തമന്‍, കാഞ്ഞിരപ്പുഴ പഞ്ചായത്ത് അംഗം ഷിബി കുര്യന്‍, കുടുംബശ്രീ അംഗ ങ്ങള്‍, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാര്‍, ആനമൂളി വനസംരക്ഷണ സമിതി വനാമൃതം അംഗങ്ങള്‍, ഫെന്‍സിംങ് ലൈന്‍ ഗുണഭോക്തൃസമിതി അംഗങ്ങള്‍ തുടങ്ങി യവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!