കോട്ടോപ്പാടം: സാമൂഹിക ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ ഭാഗമായി കോട്ടോപ്പാ ടം മേക്കളപ്പാറ കാരക്കാട് എസ്.ടി നഗറില്‍ ആയുഷ് ഹോമിയോ മെഡിക്കല്‍ ക്യാംപ് നടത്തി. ബി.പി, പ്രമേഹ പരിശോധന, ഹോമിയോ മരുന്ന് വിതരണം എന്നിവയും നട ന്നു.സംസ്ഥാന ആയുഷ് വകുപ്പ്, പട്ടികജാതിപട്ടികവര്‍ഗ പിന്നോക്ക വികസന വകുപ്പ്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, കോട്ടോപ്പാടം സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ് പെന്‍സറി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവ സംയുക്തമയാണ് ക്യാംപ് സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ പാ റയില്‍ മുഹമ്മദാലി, ബ്ലോക്്ക പഞ്ചായത്ത് അംഗം പടുവില്‍ കുഞ്ഞുമുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫിസര്‍ മാരായ ഡോ. പ്രവീണ്‍കുമാര്‍, ഡോ.പി.എ ജസീല എന്നിവര്‍ ക്ലാസെടുത്തു. യോഗ ഇന്‍ സ്ട്രക്ടര്‍ ഡോ. ഷെറിന്‍ ഷംസു യോഗപരിശീലനം നല്‍കി. ഡോ.അനുജ, ഫാര്‍മസിസ്റ്റ് പ്രവീണ്‍, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ വിപിന്‍, എസ്.ടി. പ്രമോട്ടര്‍ എസ്.സതീഷ്, ആശാപ്രവര്‍ ത്തക ദേവകി എന്നിവര്‍ നേതൃത്വം നല്‍കി.