കോട്ടോപ്പാടം: കാട്ടുപന്നികള്‍ വ്യാപകമായി കൃഷനശിപ്പിക്കുകയാണെന്ന കര്‍ഷകരു ടെ പരാതിപ്രകാരം പഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍ അംഗീകൃത ഷൂട്ടര്‍മാരെ ഉപയോഗിച്ച് 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. പഞ്ചായത്തിലെ വിവിധ വാര്‍ഡു കളില്‍നിന്നാണ് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പകലുമായി നടന്ന ദൗത്യത്തില്‍ പന്നികളെ വെടിവെച്ചുകൊന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം മേക്കളപ്പാറ പ്രദേശത്ത് സംസ്കരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കരയുടെ നിര്‍ദേശപ്രകാരം വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട,് വാര്‍ഡംഗം നിജോ വര് ഗ്ഗീസ്, പഞ്ചായത്ത് സെക്രട്ടറി കെ.ആര്. മനോജ്, കര്‍ഷകര്‍ എന്നിവരും സംഘത്തിലു ണ്ടായിരുന്നു. വരുംദിവസങ്ങളിലും ദൗത്യം തുടരുന്നതാണെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു.
