മണ്ണാര്‍ക്കാട് : മനോഹരമായ സംഗീതവും പരിധിയില്ലാതെ ഭക്ഷണവും ആസ്വദിക്കാന്‍ മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലുള്ള പാലാട്ട് റെസിഡന്‍സും ഷെഫ് പാലാട്ട് മള്‍ട്ടികസിന്‍ റെസ്റ്ററോറന്റും ചേര്‍ന്ന് ഡി.ജെ ഒരുക്കുന്നു. ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷത്തോടനു ബന്ധിച്ച് മണ്ണാര്‍ക്കാടും കാഞ്ഞിരപ്പുഴയിലുമാണ് ഡി.ജെയും ഫുഡ്‌ഫെസ്റ്റും നടക്കുക യെന്ന് മാനേജിംങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാലാട്ട് റെസിഡന്‍സില്‍ ക്രിസ്തുമസ് നാളില്‍ വൈകിട്ട് ഏഴു മുതല്‍ രാത്രി 10 മണി വരെ അമല്‍ നയിക്കുന്ന ഡി.ജെയുണ്ടാകും. കൂടെ പരിധിയില്ലാതെ ഭക്ഷണവും ആസ്വദി ക്കാം. ആടിനെ ഗ്രില്‍ ചെയ്തതടക്കം വിഭവസമൃദ്ധമായിരിക്കും ക്രിസ്തുമസ് ബുഫെറ്റെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മിക്‌സഡ് അറബിക് കബാബ്, അച്ചായന്‍സ് ബീഫ് കറി, പാല്‍ ക്കപ്പയും കോട്ടയം ഫിഷ്‌കറി, ഇളനീര്‍ പായസം തുടങ്ങിയ വിഭവങ്ങള്‍ ബുഫെറ്റിലെ പ്രത്യേകതയാണ്. ഒരാള്‍ക്ക് 449 രൂപയാണ് ചാര്‍ജ്. ഡിജെയും ഭക്ഷണവും വളരെ നല്ല അനുഭവം സമ്മാനിക്കുമെന്ന് അജിത്ത് പാലാട്ട് പറഞ്ഞു.
ക്രിസ്തുമസ് മുതല്‍ കാഞ്ഞിരപ്പുഴയിലെ ഷെഫ് പാലാട്ടിന്റെ ഡാം സൈറ്റ് പ്രോപ്പര്‍ട്ടി യില്‍ ഭക്ഷണ കൗണ്ടര്‍ ഒരുക്കും. ക്രിസ്തുമസ് അവധിക്കാലത്ത് കാഞ്ഞിരപ്പുഴയിലെത്തു ന്ന വിനോദസഞ്ചാരികള്‍ക്ക് ആരോഗ്യകരവും രുചികരവുമായ ഭക്ഷണം ഷെഫ് പാലാ ട്ടിന്റെ പ്രത്യേക കൗണ്ടറില്‍ നിന്നും കഴിക്കാം. വൈകിട്ട് നാല് മുതലാണ് ഭക്ഷണ കൗ ണ്ടര്‍ പ്രവര്‍ത്തിക്കും. പുതുവര്‍ഷം വരെ ഇത് നീണ്ട് നില്‍ക്കും. കൂടാതെ 28ന് രാത്രിയില്‍ കാഞ്ഞിരപ്പുഴയിലും ഡി.ജെ സംഘടിപ്പിക്കുമെന്നും അജിത്ത് പാലാട്ട് പറഞ്ഞു. ഇതിന് പ്രത്യേക ചാര്‍ജ് നല്‍കേണ്ടതില്ല. ഭക്ഷണത്തിന്റെ ചെലവുമാത്രമാണ് അതിഥികളില്‍ നിന്നും ഈടാക്കുക.
ഡിസംബര്‍ 31ന് മണ്ണാര്‍ക്കാടും കാഞ്ഞിരപ്പുഴയിലും ഡി.ജെയുണ്ടാകും.യുവജനങ്ങള്‍ക്ക് പുറമെ കുടുംബസമേതവും പങ്കെടുക്കാന്‍ കഴിയുംവിധമാണ് ഡി.ജെ ഒരുക്കിയിട്ടുള്ള തെന്നും അജിത്ത് പാലാട്ട് പറഞ്ഞു. ബുക്കിങ്ങിന്: 04924 225 255, 9946 025 255, 9947 025 255 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും മാനേജ്‌മെന്റ് അറിയിച്ചു. വാര്‍ത്താ സമ്മേള നത്തില്‍ പി.ആര്‍.ഒ. കെ. ശ്യാംകുമാര്‍, ഫിനാന്‍സ് മാനേജര്‍ ഹരീഷ്, റെസ്‌റ്റോറന്റ് മാനേജര്‍ മുഹമ്മദ് യാഷിഖ്, ഷെഫ് ഹരീഷ് എന്നിവരും പങ്കെടുത്തു.