മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ അജ്ഞാതജീവിയുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തു. മിനി സ്‌റ്റേഡിയത്തിന് സമീപം താമസിക്കുന്ന കണ്ടപ്പംകുഴിയില്‍ വീട്ടില്‍ അക്ബറലിയുടെ 35ഓളം കോഴികളാണ് ചത്തത്. കഴിഞ്ഞദിവസം രാത്രിയി ലാണ് സംഭവം. കോഴിക്കൂടിനോട് ചേര്‍ന്ന് പ്രത്യേകം വലകെട്ടി സംരക്ഷിച്ചുവരുന്ന കോഴികളും താറാവുമാണ് ആക്രമണത്തിനിരയായത്. വാര്‍ഡ് മെമ്പര്‍ കെ.കെ ലക്ഷ്മി ക്കുട്ടി, വെറ്ററിനറി ഡോക്ടര്‍ നയന്‍താര, വെറ്ററിനറി അസിസ്റ്റന്റ് അബ്ദുല്‍ ഗഫീര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.