തച്ചമ്പാറ: കെ.എസ്.ടി.എ. അധ്യാപക ജില്ലാ കലോത്സവം ഡിസംബര്‍ 14ന് തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 12 സബ് ജില്ലകളില്‍ നിന്നും ഒന്നാം സ്ഥാനം ലഭിച്ച 400ലധികം അധ്യാപകര്‍ 34 ഇനങ്ങളില്‍ മത്സരിക്കും. കലോത്സ വത്തിന്റെ വിജയത്തിനായി സി.പി.എം. തച്ചമ്പാറ ലോക്കല്‍ സെക്രട്ടറി കെ.കെ രാജന്‍ മാസ്റ്റര്‍ ചെയര്‍മാനായും കെ.എസ്.ടി.എ. ജില്ലാ നിര്‍വാഹക സമിതി അംഗം പി.എം മധു ജനറല്‍ കണ്‍വീനറായും 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗം തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.എം അജിത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.ആര്‍ മഹേഷ്‌കുമാര്‍, സബ്ജില്ലാ സെക്രട്ടറി പി. യൂസഫ്, കെ.കെ നാരായണന്‍, കെ.കെ മണികണ്ഠന്‍, ജി.എന്‍ ഹരിദാസ്, എ.ആര്‍ രവിശങ്കര്‍, എം. കൃഷ്ണദാസ്, ടി.ആര്‍ രജനീഷ് കുമാര്‍, എ.ആര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.