കോട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന് കീഴില്‍ വയോജനവേദി രൂപീകരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ഒ കേശവന്‍ ഉദ്ഘാടനം ചെയ്തു. പാളിപ്പറമ്പില്‍ മാത്യു അധ്യക്ഷനായി. ലൈബ്രറി സെക്ര ട്ടറി എം. ചന്ദ്രദാസന്‍ ഭാവിപ്രവര്‍ത്തനരൂപരേഖ അവതരിപ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത വരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ തോട്ടിങ്ങല്‍ ഹംസക്ക് സമ്മാനം നല്‍ കി. കെ.രാമകൃഷ്ണന്‍, എ. ഷൗക്കത്തലി, ശങ്കരനാരായണന്‍, എ.ഹുസൈന്‍, കെ. അച്ചുത ന്‍, ബേബി പുല്ലങ്കാവില്‍, കെ. ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാളിപ്പറമ്പില്‍ മാത്യുവിനെ രക്ഷാധികാരിയായും കെ. രാമകൃഷ്ണനെ കണ്‍വീനറായും തിരഞ്ഞെ ടുത്തു.