മണ്ണാര്‍ക്കാട് : താലൂക്കില്‍ ഇതുവരെ മസ്റ്ററിങ് ചെയ്യാത്ത മുന്‍ഗണനാ കാര്‍ഡുകളിലെ (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങള്‍ക്ക് മസ്റ്ററിങ് നടത്തുന്നതിന് ഡിസംബര്‍ മൂന്ന് മുത ല്‍ എട്ടുവരെ വിവിധ കേന്ദ്രങ്ങളില്‍ ക്യാംപ് സംഘടിപ്പിക്കുന്നതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ നാല് വരെയാണ് ക്യാംപ് നടക്കുക. മൂന്നിന് തെങ്കര പുഞ്ചക്കോട്, മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ്, പാലോട്, കോട്ടത്തറ, ജെല്ലിപ്പാറ, നാലി ന് കാഞ്ഞിരം, കുമരംപുത്തൂര്‍ ചുങ്കം, ഷോളയൂര്‍, അഞ്ചിന് തച്ചമ്പാറ, മുതുകുറുശ്ശി തെ ക്കുംപുറം, കോട്ടോപ്പാടം, ചെമ്മണ്ണൂര്‍, ആറിന് പനയംപാടം, അലനല്ലൂര്‍ (53-ാം നമ്പര്‍ റേഷന്‍കട), അഗളി ഭൂതിവഴി, ഏഴിന് പാലക്കയം, കാരാകുര്‍ശ്ശി, പള്ളിക്കുറുപ്പ്, കോട്ടപ്പ ള്ള, പാലൂര്‍, എട്ടിന് ചീരക്കടവ് റേഷന്‍കടകളിലാണ് ക്യാംപുകള്‍ നടക്കുക. വിവരങ്ങ ള്‍ക്ക് താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 04924 222265.