ശിരുവാണി : പശ്ചിമഘട്ടമലനിരകളുടെ സുന്ദരമായകാഴ്ചകളും അണക്കെട്ടും അപൂര്‍വ്വ മായ കേരളാമേടുമെല്ലാം കാണാന്‍ ശിരുവാണിയിലേക്ക് സഞ്ചാരികളുടെ വരവ് വര്‍ധി ക്കുന്നു. അവധി ദിവസങ്ങളിലാണ് കൂടുതല്‍ പേരുമെത്തുന്നത്. ഇക്കോ ടൂറിസം പുനരാ രംഭിച്ച് ഒരുമാസം തികയുമ്പോള്‍ 1479 പേരാണ് ശനിയാഴ്ച വരെ ശിരുവാണിയിലെത്തി യത്. 301 വാഹനങ്ങളിലായി 1007 പുരുഷന്‍മാരും 472 സ്ത്രീകളുമാണ് എത്തിയത്. കേര ള-തമിഴ്നാട് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവരെല്ലാം. പ്രവേശനഫീസ് ഇനത്തില്‍ ഏഴ് ലക്ഷത്തോളം രൂപ വരുമാനമായി ലഭിച്ചതായും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

കാടിന് അകത്തുകൂടിയുള്ള യാത്രയാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. ടൂറി സം ഗൈഡിന്റെ സഹായത്തോടെയാണ് 21 കിലോമീറ്റരര്‍ ദൂരത്തില്‍ മുത്തികുളം റിസ ര്‍വ് വനത്തിലൂടെയുള്ള ഈയാത്ര. ഇതിനിടെ ചിലപ്പോള്‍ വന്യജീവികളെയും അടുത്തു കാണാന്‍ സാധിക്കും. കേരളമേട്ടിലേക്കുള്ള ട്രിക്കിങും ശിരുവാണി അണക്കെട്ടിന്റെ കാഴ്ചകളും സഞ്ചാരികള്‍ക്ക് ഹരംപകരുന്നു. മഴക്കാലത്തും മഞ്ഞുകാലത്തും ഈ നിത്യ ഹരിതവനത്തിലേക്കുള്ള യാത്ര വേറിട്ട അനുഭൂതിയാണ് സമ്മാനിക്കുക. മുന്‍കുട്ടി ബു ക്ക് ചെയ്ത് എത്തുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നത്. പാലക്കയത്തെ ഇഞ്ചിക്കു ന്ന് വനംവകുപ്പ് ചെക്ക്പോസ്റ്റില്‍നിന്നും സന്ദര്‍ശകര്‍ പാസ്സ് എടുക്കണം. അഞ്ച് സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 2000 രൂപ, ഏഴ് സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 3000, 12 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 5000, 13 മുതല്‍ 17 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 6500 രൂപയുമാണ് ഫീസ്.രാവിലെ ഒമ്പത്, ഉച്ചയ്ക്ക് 12ന്, ഉച്ചകഴിഞ്ഞ് 2.30 എന്നീ സമയങ്ങ ളില്‍ മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

അതേസമയം ഇക്കോടൂറിസം പുനരാരംഭിച്ചത് ശിങ്കപ്പാറയിലെ ഗോത്രവര്‍ഗക്കാര്‍ക്ക് ഉപജീവനത്തിനും പുതിയ വഴിയായി. ഗോത്രഗ്രാമത്തിലെ അഞ്ചോളം പേരെ ഗൈഡാ യി നിയോഗിച്ചിട്ടുണ്ട്. സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുന്നതിന് കൂടുതല്‍ ഗൈഡുമാ രെ നിയോഗിക്കാനും വനംവകുപ്പിന് നീക്കമുണ്ട്.സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യ ങ്ങളേര്‍പ്പെടുത്തുന്നതിനായി മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ നല്‍കിയ ഒരു കോടിയു ടെ പ്രൊപ്പോസല്‍ വനംവകുപ്പിന്റെ പരിഗണനയിലാണ്. വിദ്യാര്‍ഥികള്‍ക്ക് പ്രകൃതി പഠനക്യാംപുകള്‍, ശിങ്കപ്പാറ വനംസ്റ്റേഷന്റെ പഴയ കെട്ടിടങ്ങള്‍ താമസസൗകര്യ ത്തിനായി നവീകരിക്കല്‍, വനംവകുപ്പിന് വാഹനം, ഇക്കോഷോപ്പ്, അടുക്കള നവീ കരണം, ടിക്കറ്റ് കൗണ്ടര്‍ എന്നിവ ഉള്‍പ്പെടെ നടപ്പാക്കാനാണ് വനംവകുപ്പിന്റെ ഉദ്ദേശം. ബുക്കിങ് നമ്പര്‍: 8547602366.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!