കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ ഗ്രാമീണ്‍ വനിതാ ഇന്‍സ്റ്റിറ്റിയൂഷനില്‍ വനിതകള്‍ ക്കായി നടത്തുന്ന കംപ്യൂട്ടര്‍, തയ്യല്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 45 വരെ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. രണ്ട് മാസത്തെ കോഴ്‌സിന് കോഴ്‌സ് ഫീസോ, പരീക്ഷാഫീസോ ഇല്ല. 1000 രൂപ പ്രവേശനഫീസ് നല്‍കി താല്‍പ്പര്യ മുള്ളവര്‍ക്ക് കോഴ്‌സില്‍ ചേരാമെന്ന് ഗ്രാമീണ്‍ വനിതാ ഇന്‍സ്റ്റിറ്റിയൂഷന്‍ അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസ യോഗ്യതബാധകമല്ല. വിദഗ്ദ്ധരായ അധ്യാപകരാണ് പരിശീല നത്തിന് നേതൃത്വം നല്‍കുന്നത്. അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പരിമിതമായ സീറ്റുകള്‍ മാത്രമാണ് ഉള്ളതെന്നും ഞായറാഴ്ചകളില്‍ ക്ലാസ് ഉണ്ടായിരിക്കുമെന്നും അധി കൃതര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതിയതി ഡിസംബര്‍ 5. അഡ്മിഷ നും കൂടുതല്‍ വിവരങ്ങള്‍ക്കും 7306810966. കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാം.
https://forms.gle/j9Sztw6Nv6QcmNpB9