മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ ഭൂമി തട്ടിപ്പിനിരയായ 20പേര്‍ക്കും വാസയോഗ്യവും സഞ്ചാ ര യോഗ്യവുമായ സ്ഥലം കണ്ടെത്തി നല്‍കണമെന്ന പട്ടികജാതി/ഗോത്രവര്‍ഗ കമ്മീഷ ന്റെ ഉത്തരവ് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റി സ് അലക്‌സാണ്ടര്‍ തോമസ്. ഭൂരഹിത ഭവനരഹിത പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം വാങ്ങി നല്‍കുന്ന പദ്ധതിയില്‍ തട്ടിപ്പ് നടത്തി വീട് നിര്‍മ്മിക്കാന്‍ അ നുയോജ്യമല്ലാത്ത സ്ഥലം ഇടനിലക്കാരന്‍ വാങ്ങി നല്‍കിയെന്ന പരാതിയിലാണ് നടപടി.
സ്ഥലം കണ്ടെത്തി നല്‍കുന്നതിന് പട്ടികജാതി വികസന ഓഫീസറെയും തഹസില്‍ ദാറെയും ചുമതലപ്പെടുത്തണമെന്നായിരുന്നു ഉത്തരവ്. ഇതു നടപ്പിലാക്കേണ്ട ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. 2022 ഒക്ടോബര്‍ 11 ന് സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍ പാസാക്കിയ ഉത്തരവ് അടിയന്ത രമായി നടപ്പിലാക്കി പരാതിക്ക് പരിഹാരം കാണണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പട്ടികജാതി വികസനവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാ ര്‍ക്കും പട്ടികജാതി വികസന ഡയറക്ടര്‍ക്കുമാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.
മണ്ണാര്‍ക്കാട് വില്ലേജിലാണ് സംഭവം.മണ്ണാര്‍ക്കാട് കൊറ്റിയോട് സ്വദേശിനി സരോജിനി ഉള്‍പ്പെടെ 19 പേര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സ്ഥലം ഉടമകളില്‍ നിന്നും ഇട നിലക്കാരനായി നിന്ന ആള്‍ വീടുവയ്ക്കാന്‍ യോഗ്യമല്ലാത്ത സ്ഥലം വാങ്ങി നല്‍കി യെന്നാണ് പരാതി. കമ്മീഷന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേ ഷണം നടത്തി.ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പട്ടികജാതി / പട്ടികവര്‍ഗ പീഡന നിരോ ധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പട്ടികജാതി, ഗോത്ര വര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.ഭൂമി തട്ടിപ്പ് അപൂര്‍വ്വങ്ങളില്‍അപൂര്‍വ്വമായതിനാല്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇളവ് വരുത്തി പരാതിക്കാരെ കൂടി ഉള്‍പ്പെടുത്തി ഭൂമി അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പട്ടികജാതി, ഗോത്ര കമ്മീഷന്റെ ഉത്തരവിട്ടിരുന്നു.