അലനല്ലൂര്‍ : വെള്ളിയാര്പുഴയ്ക്ക് കുറുകെ കണ്ണംകുണ്ടില്‍ പാലം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി എന്‍. ഷംസുദ്ദീന് എം.എല്‍.എ. അറിയിച്ചു. 20 21-22, 2024-25 വര്‍ഷങ്ങളിലെ ബജറ്റ് വിഹിതങ്ങള്‍ ഉപയോഗിച്ച് പാലം നിര്‍മാണത്തിന് അനുമതി നല്‍കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടത് കഴിഞ്ഞമാസമാണ് ധനകാര്യ വകുപ്പ് അംഗീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുസാമ്പത്തിക വര്‍ഷങ്ങളി ലായുള്ള 10 കോടിരൂപ വിനിയോഗിച്ച് പാലം നിര്‍മാണത്തിന് അനുമതിയായത്.
നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് വെള്ളിയാറിന് കുറുകെ കണ്ണംകുണ്ടിലെ പുതിയ പാലം. കഴിഞ്ഞ ഓരോ ബജറ്റലും പ്രതീക്ഷയര്‍പ്പിച്ചുള്ള കാത്തിരിപ്പിന് പതിറ്റാണ്ടുക ളുടെ നീളവുമുണ്ട്. പുഴകടക്കാന്‍ നിലവില്‍ കോസ്വേയാണ് ഉള്ളത്. ഇതിന്റെ ഉയര കുറവ് കാരണം എല്ലാ മഴക്കാലത്തും മിക്കദിവസങ്ങളിലും കോസ്വേ വെള്ളത്തിടി യിലാകും. ഗതാഗതം തടസ്സപ്പെടുകയും ചെയ്യും. എടത്തനാട്ടുകരയില്‍ നിന്നും അലന ല്ലൂരിലേക്ക തിരിച്ചമുള്ള യാത്രക്കാരാണ് ഈസമയങ്ങളില്‍ ഏറെ പ്രയാസത്തിലാവുക. ഇവര്‍ക്ക് ഉണ്ണിയാല്വഴി കിലോമീറ്ററുകള്‍ താണ്ടി സഞ്ചരിക്കേണ്ടിയും വരും. പാലം വന്നാല്‍ ഈദുരിതവും തീരും.
അലനല്ലൂര്‍ കണ്ണംകുണ്ട് റോഡ് റബ്ബറൈസ് ചെയ്ത് നവീകരിച്ചതോടെ ഇതുവഴിയുള്ള വാഹനഗതാഗതം വര്‍ധിക്കുകയും പാലം വേണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. പാലത്തിന് ആവശ്യമായ സ്ഥലം വിട്ട് കിട്ടാതെ വന്നതോടെ പദ്ധതി മുടങ്ങു കയായിരുന്നു. പിന്നീട് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി എട്ട് കോടി രൂപ അനുവദിച്ച് പാലം നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചെങ്കിലും പത്ത് കോടിയില്‍ താഴെ യുള്ള പ്രവൃത്തികള്‍ക്ക് കിഫ്ബി പണ്ട് അനുവദിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ പദ്ധതി തടസ്സത്തിലായത്. തുടര്‍ന്ന് എം.എല്‍.എ. നടത്തിയ നിരന്തര ഇടപെടലുകളാണ് ഫലം കണ്ടിരിക്കുന്നത്.
പാലം നിര്‍മാണത്തിന് പത്തരക്കോടി രൂപയാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ഭരണാ നുമതി ലഭിച്ച സാഹചര്യത്തില്‍ വൈകാതെ സാങ്കേതിക അനുമതിയും തുടര്‍ന്ന് ടെന്‍ ഡര് നടപടികളും കഴിഞ്ഞ് മാസങ്ങള്‍ക്കകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എല്‍.എ. പറഞ്ഞു.
