കുമരംപുത്തൂര്‍ : ദേശീയപാതയോരത്ത് കാല്‍നടയാത്രക്ക് തടസമായി റോഡിലേക്ക് വള ര്‍ന്നുനിന്നിരുന്ന പൊന്തക്കാട് പഞ്ചായത്ത് ഇടപെട്ട് വെട്ടിനീക്കി. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുതല്‍ എം.ഇ.എസ് കല്ലടി കോളജിന് സമീപം വരെ പാത യുടെ ഇരുവശത്തുമുള്ള പൊന്തക്കാടാണ് വെട്ടിനീക്കിയത്. നടവഴി മൂടിക്കിടന്ന പുല്ലുക ളും നീക്കം ചെയ്തു. സ്‌കൂളിന് സമീപത്ത് റോഡരുകിലുണ്ടായ വലിയകുഴിയും മണ്ണിട്ട് നികത്തി. സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് നിന്നും റോഡിന്റെ അരുകിലേക്ക് ചാ ഞ്ഞുനില്‍ക്കുന്ന ചെടികളുടെ ശിഖിരങ്ങളും മറ്റും വെട്ടിനീക്കാനും ബന്ധപ്പെട്ടവര്‍ക്ക് പഞ്ചായത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളില്‍ നടക്കുന്ന സബ് ജില്ലാ കലോത്സവ ത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ കൂടി സുരക്ഷകണക്കിലെടുത്താണ് പഞ്ചായത്തി ന്റെ ഇടപെടല്‍. വിദ്യാര്‍ഥികളടക്കം നൂറ് കണക്കിന് കാല്‍നടയാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. മഴവെള്ളം കുത്തിയൊലിച്ചെത്തി രൂപപ്പെട്ട ചാലുകളിലൂടെയും കല്ലു കള്‍ക്ക് മുകളിലൂടെയൂമാണ് ഈഭാഗത്ത് കാല്‍നടയാത്ര. ഇതുകൂടാതെ പാതയോരത്ത് കാടും പുല്ലുംവളര്‍ന്നതോടെ വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് റോഡിലേക്ക് നടക്കേണ്ട സ്ഥിതിയുമായിരുന്നു. സ്‌കൂള്‍ പരിസരത്ത് സുരക്ഷിതമായ നടപ്പാതയില്ലാത്തത് പ്രതി സന്ധിതീര്‍ക്കുകയാണ്. വളവും തിരിവും വാഹനതിരക്കേറിയതുമാണ് സ്‌കൂള്‍, കോള ജ് ഭാഗം. ദേശീയപാത നവീകരിക്കുമ്പോള്‍ തന്നെ ഈ ഭാഗത്ത് കൈവരികളോടുകൂടിയ നടപ്പാത നിര്‍മിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. കല്ലടി സ്‌കൂള്‍ അധികൃതരും ഗ്രാ മ പഞ്ചായത്ത് അധികൃതരും ദേശീയപാത അതോറിറ്റി ഉള്‍പ്പടയുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.