മണ്ണാര്‍ക്കാട് : യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബര്‍ 31 വരെ നീട്ടി. വീസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടരുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകള്‍ ശരിയാക്കി വീസ നിയമവിധേയരാകാനും അവസരം പ്രയോജനപ്പെടുത്താം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) സെന്ററുകള്‍ വഴിയോ, ഐ.സി. പി അംഗീകാരമുള്ള ടൈപ്പിങ് സെന്ററുകള്‍ വഴിയോ, ഓണ്‍ലൈനായോ അപേക്ഷി ക്കാം. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രവാസികേരളീയര്‍ക്ക് നോര്‍ക്ക ഹെല്‍പ്ഡെസ്‌ക് നമ്പറുകളായ ദുബായ് : പ്രവീണ്‍ കുമാര്‍ : +971 50 351 6991, അഡ്വ. ഗിരിജ : +971 55 3963907, രാജന്‍ കെ : +971 55 7803261 അബുദാബി : ഉബൈദുള്ള : +971 50 5722959, റാസല്‍ഖൈമ : ഷാജി കെ : +971 50 3730340, അല്‍ ഐന്‍ : റസല്‍ മുഹ മ്മദ് : +971 50 4935402, ഫുജൈറ : ഉമ്മര്‍ ചൊലക്കല്‍ : +971 56 2244522, ഷാര്‍ജ : ജിബീഷ് കെ ജെ : +971 50 4951089 ഇമെയിലിലോ uaeamnesty@gmail.com ബന്ധപ്പെടാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!