ഇക്കോടൂറിസം നവംബര്‍ ഒന്നിന് പുനരാരംഭിക്കും

മണ്ണാര്‍ക്കാട് : ആറുവര്‍ഷം നീണ്ട വിനോദസഞ്ചാരികളുടെ കാത്തിരിപ്പുകള്‍ക്ക് വിരാ മമിട്ട് നവംബര്‍ ഒന്നുമുതല്‍ ശിരുവാണി ഇക്കോടൂറിസം പുനരാരംഭിക്കുന്നു. പ്രവേശന ഫീസ് ഉള്‍പ്പടെയുള്ള നിരക്കുകളും വനംവകുപ്പ് പുറത്തിറക്കി. നിലവില്‍ മുന്‍കൂട്ടി ബു ക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളതെന്ന് ഡി.എഫ്.ഒ. സി. അബ്ദുല്‍ ലത്തീഫ് അറിയിച്ചു. പാലക്കയത്തെ ഇഞ്ചിക്കുന്ന് വനംവകുപ്പ് ചെക്ക്‌പോസ്റ്റില്‍നിന്നും സന്ദര്‍ശക ര്‍ പാസ്സ് എടുക്കണം. തുടര്‍ന്ന് ടൂറിസം ഗൈഡിന്റെ സഹായത്തോടെ മുത്തികുളം റിസ ര്‍വ് വനത്തിലൂടെയുള്ള യാത്ര, ശിരുവാണി അണക്കെട്ടിന്റെ കാഴ്ചകള്‍, കേരളാമേടി ലെ പുല്‍മേട്ടിലേക്കുള്ള ട്രക്കിങ്ങുമാണ് പദ്ധതിയിലുള്ളത്.

21കിലോമീറ്റര്‍ദൂരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് സീറ്റ് വരെയുള്ള വാഹന ങ്ങള്‍ക്ക് 2000 രൂപ, ഏഴ് സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 3000, 12 സീറ്റ് വരെയുള്ള വാ ഹനങ്ങള്‍ക്ക് 5000, 13 മുതല്‍ 17 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 6500 രൂപയുമാണ് ഫീ സ്. മറ്റു ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല. ഗൈഡിന്റെ കൂടെ മാത്രമേ യാത്ര അനുവ ദിക്കുകയുള്ളു. ഗൈഡ് ഫീസ് പ്രത്യേകം നല്‍കേണ്ടതില്ല. രാവിലെ ഒമ്പത്, ഉച്ചയ്ക്ക് 12ന്, ഉച്ചകഴിഞ്ഞ് 2.30 എന്നീ സമയങ്ങളില്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഇരു ചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല. വരുന്ന സമയം മുന്‍കൂട്ടി അറിയിക്കേണ്ടതുണ്ടെ ന്നും അധികൃതര്‍ പറഞ്ഞു. 8547602366 എന്ന നമ്പറിലാണ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്.

ഒരുമാസം മുന്‍പാണ് ശിരുവാണി ഇക്കോടൂറിസം പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ മണ്ണാര്‍ക്കാട് വനം ഡിവിഷന്‍ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ജംഗിള്‍ സഫാ രിയും രണ്ടാംഘട്ടമായി വിദ്യാര്‍ഥികള്‍ക്ക് പ്രകൃതി പഠനക്യാംപുകള്‍, ശിങ്കപ്പാറ വനം സ്റ്റേഷന്റെ പഴയ കെട്ടിടങ്ങള്‍ താമസസൗകര്യത്തിനായി നവീകരിക്കല്‍, വനംവകുപ്പി ന് വാഹനം, ഇക്കോഷോപ്പ്, അടുക്കള നവീകരണം, ടിക്കറ്റ് കൗണ്ടര്‍ എന്നിവ ഉള്‍പ്പെടെ നടപ്പാക്കാനാണ് വനംവകുപ്പിന്റെ ഉദ്ദേശം ഇതിനായി ഒരുകോടി രൂപയുടെ പദ്ധതി സമ ര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭ്യമാകുന്നതോടെ ഇതിനുള്ള നടപടികളും തുടങ്ങാനാണ് വനംവകുപ്പിന്റെ തീരുമാനം. 2012 ല്‍ ആരംഭിച്ച ഇക്കോടൂറിസം പദ്ധതി 2018ലെ പ്രളയ ത്തില്‍ ചുരംറോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നാണ് നിര്‍ത്തിവെക്കുകയാ യിരുന്നു.

സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്

ശിരുവാണിയാത്ര സന്ദര്‍ശകര്‍ വരുന്ന വാഹനത്തില്‍ മാത്രവും സമയം പരമാവധി മൂന്ന് മണിക്കൂറും ആയിരിക്കും

വനത്തിനുള്ളില്‍ ലഹരിവസ്തുക്കള്‍, ഭക്ഷണവസ്തുക്കള്‍, പ്ലാസ്റ്റിക് എന്നിവ കൊണ്ടുപോകുന്നതിന് കര്‍ശന നിരോധനമുണ്ട്.

ആവശ്യമായ കുടിവെള്ളം പ്ലാസ്റ്റിക് ഇതര കണ്ടെയ്‌നറുകളില്‍ കൊണ്ടുപോകാം

സന്ദര്‍ശകര്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനും കര്‍ശന നിരോധനമുണ്ട്

ഗൈഡുകളുടേയും ജീവനക്കാരുടെയും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

ശിരുവാണിയാത്രയുടെ നിയമങ്ങള്‍ ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ടിക്കറ്റ് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

സന്ദര്‍ശകരില്‍  ഒരാളെങ്കിലും തിരിച്ചറിയല്‍ രേഖ കൈവശം വെയ്‌ക്കേണ്ടതാണ്.

ഡാമിലോ ജലാശയങ്ങളിലോ ഇറങ്ങരുത്

വന്യജീവി സാന്നിദ്ധ്യമുള്ളതിനാല്‍ ഗൈഡിന്റെ/ സഹായിയുടെ കൂടെയല്ലാതെ തനിയെ വനത്തിലൂടെ യാത്ര ചെയ്യരുത്‌

സൗജന്യപ്രവേശനം അനുവദിക്കില്ലെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!