മണ്ണാര്‍ക്കാട്: നഗരത്തിലെ തിരക്കേറിയ ഭാഗമായ മിനിസിവില്‍ സ്റ്റേഷന് സമീപം കോ ടതിപ്പടി – ചങ്ങലീരി റോഡരുകിലുള്ള ടെലിഫോണ്‍ തൂണുകള്‍ ഗതാഗതതടസം സൃഷ്ടി ക്കുന്നതായി ആക്ഷേപം. സമീപത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴിയിലേ ക്ക് പ്രവേശിക്കുമ്പോഴും തിരികെ കയറുമ്പോഴും തൂണുകള്‍ വാഹനങ്ങള്‍ക്ക് തടസമാ കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഈ ടെലിഫോണ്‍ തൂണുകള്‍ റോഡ് നവീകരി ച്ചപ്പോഴും മാറ്റിസ്ഥാപിക്കാതിരുന്നതാണ് പ്രതിസന്ധി തീര്‍ക്കുന്നത്.
റോഡിന് വീതിയും കുറവായതിനാല്‍ പ്രത്യക്ഷത്തില്‍ തൂണുകള്‍ റോഡിലേക്ക് കയറി നില്‍ക്കുന്നതുപോലെയാണ്. അതേസമയം കോടതിപ്പടി-ചങ്ങലീരി റോഡിന്റെ റീ സര്‍ വേ നടപടികള്‍ പൂര്‍ത്തിയായാല്‍മാത്രമേ ഇവിടെ റോഡ് വികസനം സാധ്യമാകൂ എന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതരും അറിയിച്ചിട്ടുണ്ട്. അതിരുകള്‍ കൃത്യമാ യി നിശ്ചയിച്ചാല്‍ മാത്രമേ തടസമായി നില്‍ക്കുന്ന തൂണുകള്‍ പൊതുസ്ഥലത്തേക്ക് മാ റ്റാനാകൂ. കോടതിപ്പടി ജങ്ഷന്‍ മുതല്‍ കോടതികെട്ടിടംവരേയുള്ള 100 മീറ്ററോളം ദൂര ത്തില്‍ പൊതുമേഖലാസ്ഥാപനത്തിന്റെയും സ്വകാര്യകമ്പനികളുടെയും ടെലിഫോണ്‍ തൂണുകള്‍ വേറെയുമുണ്ട്.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കുമെല്ലാം കണ ക്ഷന്‍ ഇതില്‍നിന്നാണ്. ഇതിനാല്‍ പെട്ടെന്ന് മാറ്റിസ്ഥാപിക്കല്‍ പ്രായോഗികവുമല്ല. ഇടു ങ്ങിയ റോഡിന്റെ അരികില്‍തന്നെയാണ് ഇവയെല്ലാമുള്ളത്. വാഹനങ്ങള്‍ കടന്നുപോ കുമ്പോള്‍ കാല്‍നടയാത്രക്കാരാണ് നടന്നുപോകാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുന്നത്. തൂണു കള്‍ മാറ്റി സ്ഥാപിക്കാന്‍ നിലവിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍. അധികൃതര്‍ ദേശീയപാത വിഭാഗത്തിനും മണ്ണാര്‍ക്കാട് നഗരസഭാ അധികൃതര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.