തച്ചനാട്ടുകര :രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വീടുകളിലെ ത്തിച്ച് നല്‍കാന്‍ തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലും സമൂഹ അടു ക്കള തുറന്നു.ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലി ച്ചാണ് സമൂഹ അടുക്കളകളില്‍ ഭക്ഷണം പാകം ചെയ്യുന്നതും വിത രണം നടത്തുന്നതും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഇതിന്റെ ചുമതല. പാകം ചെയ്ത ഭക്ഷണം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് വളന്റിയര്‍മാര്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഭക്ഷണം പാക്ക റ്റുകളാക്കി വളണ്ടിയര്‍മാര്‍ പ്രത്യേക ആരോഗ്യ ക്രമീകരണ ത്തോ ടെ ഒറ്റപ്പെട്ടു കഴിയുന്ന അഥിതി തൊഴിലാളികള്‍ക്കും, ആഹാരം പാകം ചെയ്യാന്‍ പ്രയാസമുള്ളവര്‍, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവര്‍, എന്നി ങ്ങനെയുള്ള അത്യാവശ്യക്കാര്‍ക്ക്ഭക്ഷണം എത്തിച്ചു നല്‍കി. സമൂഹ അടുക്കള പഞ്ചായത്ത് പ്രസിഡന്റ് പിടി കമറുല്‍ ലൈല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.രാമന്‍കുട്ടി ഗുപ്തന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.സിദ്ദീഖ് വാര്‍ഡ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ എം.കെ.ലീല, അംഗം സൈലാബി, ബഷീര്‍, ഇ.എം നവാസ്, കാളിദാസന്‍ പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.