മൃഗപ്രജനന നിയന്ത്രണ പദ്ധതി നിര്‍വാഹക സമിതി യോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട് നഗരസഭയിലെ മൂന്ന് പ്രദേശങ്ങളിലുണ്ടായ തെരുവുനായ ആക്രമണത്തി ന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി നഗരസഭയില്‍ മൃഗപ്രജനന നിയന്ത്രണ പദ്ധതി നിര്‍വാഹക സമിതി യോഗം ചേര്‍ന്നു. നിലവിലെ സാ ഹചര്യങ്ങളും വിലയിരുത്തി. നഗരസഭാ പരിധിയിലെ തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ സൗകര്യങ്ങ ളൊരുക്കിനല്‍കാമെന്ന് മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി അറിയിച്ചു.
തിയതിയും സ്ഥലവും പിന്നീട് നിശ്ചയിക്കും. ആക്രമണകാരിയായ തെരുവുനായ മറ്റു നായ്ക്കളെ കടിച്ചതായും പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് തെരുവുനായ കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനായി വെറ്റ റിനറി ഡോക്ടര്‍മാര്‍, നായപിടുത്തക്കാര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ സംഘത്തെ സജ്ജമാക്കും. തെരുവുനായ ശല്ല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളും കണ്ടെ ത്തി തുടര്‍നടപടിയുമെടുക്കും. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നായാടിക്കുന്ന്, നാരങ്ങാപ്പറ്റ, ചന്തപ്പടി വാര്‍ഡുകളില്‍ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഒരു പകല്‍ മുഴുവന്‍ പ്രദേശങ്ങളിലൂടെ ഓടി നടന്ന നായ ഒന്നരവയസുകാരി ഉള്‍പ്പടെ 12ഓളം പേരെ ആക്ര മിച്ച് പരിക്കേല്‍പ്പിച്ചത്. അതേസമയം തെരുവുനായ ആക്രമണമുണ്ടായതോടെ പ്രദേശ വാസികള്‍ക്ക് ഭയമില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.
തെരുവുനായശല്ല്യവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കിയ ജില്ലയി ലെ ഹോട്‌സ്‌പോട്ടുകളില്‍ ഒന്നായ മണ്ണാര്‍ക്കാട് നഗരസഭയിലെ മിക്കവാര്‍ഡുകളിലും തെരുവുനായശല്ല്യമുണ്ട്. ജനങ്ങള്‍ക്ക് നേരെ ആക്രമണവുമുണ്ടാകുന്നതും പതിവായിരി ക്കുകയാണ്. ജനങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കുന്നതിന് അടിയന്തരമായി നിയ മാനുസൃതമുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി. ഷഫീഖ് റഹ്മാന്‍ കഴിഞ്ഞ ദിവസം നഗരസഭയ്ക്ക് കത്തു നല്‍ കിയിരുന്നു. ഇതേതുടര്‍ന്നാണ് നഗരസഭ സെക്രട്ടറിയുടെ ചേംബറില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നത്. നഗരസഭാ സെക്രട്ടറി എം. സതീഷ് കുമാര്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി.ആര്‍. ജയകുമാര്‍, നഗരസഭാ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജു, ക്ലീന്‍ സിറ്റി മാനേജര്‍ ആര്‍. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.