അലനല്ലൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും സഹോദരിമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന് കാട്ടുപന്നിയുടെ കുത്തേറ്റു. അലനല്ലൂര്‍ പൊതുവ ച്ചോല റഫീഖിന്റെ മകന്‍ ഫക്രുദ്ദീന്‍ അലി (15)യ്ക്കാണ് കൈയില്‍ പരിക്കേറ്റത്. ഇടതുകൈയിന് സാരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 4.30ന് കാട്ടുകുളം മുണ്ടത്ത് പള്ളിക്ക് സമീപത്തായിരുന്നു സംഭവം. സ്‌കൂള്‍ വിട്ടുമടങ്ങുകയാ യിരുന്നു ഫക്രുദ്ദീനും സഹോദരിമാരും. ഇവരുടെകൂടെ സമീപവാസികളായ വിദ്യാര്‍ ഥികളുമുണ്ടായിരുന്നു. ഇതിനിടെ റോഡരികിലെ കാടുപിടിച്ച ഭാഗത്തുനിന്നും കാട്ടു പന്നി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പേടിച്ചരണ്ട വിദ്യാ ര്‍ഥികള്‍ നിലത്തുവീണു. ഇതിനിടെ ഫക്രുദ്ദീന്റെ സഹോദരിമാരായ ഉമ്മുമാഷിത്വ, ഉമ്മുല്‍ഹന എന്നിവരെ കാട്ടുപന്നി ആക്രമിക്കാന്‍ ശ്രമിച്ചു. ഫക്രുദ്ദീന്‍ ഇത് തടയു ന്നതിനിടെയാണ് കൈയില്‍ കുത്തേറ്റത്. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കാട്ടുപന്നി ഓടിമറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സ യ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുക യായിരുന്നു. അലനല്ലൂര്‍ ജി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ഫക്രുദ്ദീന്‍.