പാലക്കാട്:കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേ ശങ്ങളില്‍ ഇന്ന് (മാര്‍ച്ച് 27 ന് വൈകിട്ട് നാലു വരെ) പോലീസ് നട ത്തിയ പരിശോധനയില്‍ നിര്‍ദേശം ലംഘിച്ച് മൂന്ന് ആരാധനാലയ ങ്ങളില്‍ കൂട്ടംകൂടിയ 19 പേരെ അറസ്റ്റ് ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി.സുന്ദരന്‍ അറിയിച്ചു. 31 കേസുക ളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ 48 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതില്‍ 46 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 26 വാഹനങ്ങളും പിടി ച്ചെടുത്തിട്ടുണ്ട്. ദേവാലയങ്ങളില്‍ കൂട്ടംചേര്‍ന്ന് പങ്കെടുക്കുന്ന വര്‍ ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുന്നുണ്ട്. ഒറ്റപ്പാലത്ത് വിവാഹ സല്‍ക്കാരം നടത്തിയ ഒരാള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.കരിമ്പ പാലളം പള്ളിയില്‍ വിലക്ക് ലംഘിച്ച് നമസ്‌കാരം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു.കാരാകുറുശ്ശിയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ ബന്ധുവായ നിരീക്ഷണത്തിലുള്ള വ്യക്തിയും നമസ്‌കാരത്തില്‍ പങ്കെടുത്തു. ഇവരോടൊപ്പമുണ്ടായി രുന്ന കണ്ടാല്‍ അറിയാവുന്ന പത്ത് പേര്‍ക്കെതിരെ കേസെടുത്ത തായി കല്ലടിക്കോട് പോലീസ് അറിയിച്ചു.മലപ്പുറം വളാഞ്ചേരി യില്‍ നിരീക്ഷണത്തിലിരിക്കേണ്ട വ്യക്തിയാണ് കരിമ്പയിലെ ഭാര്യ വീട്ടിലെത്തിയത്.ഇതിന് പിന്നാലെയാണ് പള്ളിയിലും നമസ് കാരത്തിലും പങ്കെടുത്തത്.ഇദ്ദേഹത്തിനെതിരെ രണ്ട് കേസുകള്‍ എടുത്തതായി പോലീസ് അറിയിച്ചു.