പാലക്കാട് :ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച മൂന്നുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. മൂന്ന് പേരും ജില്ലാ ആശുപ ത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. രോഗികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഐസൊലേഷന്‍ റൂമില്‍ സജ്ജമാണ്. മൂന്നു നേരങ്ങളിയായി ഭക്ഷണവും രണ്ട് നേരം ചായയും മിത ആഹാരവും നല്‍കുന്നുണ്ട്. സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് രോഗികള്‍ക്കും മറ്റ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമായി ആശുപത്രിയില്‍ ഭക്ഷണം എത്തിക്കുന്നത്. ഐസോലേഷനില്‍ കഴിയുന്ന രോഗികള്‍ക്ക് ആവശ്യം വരുമ്പോള്‍ നഴ്സുമാരെയോ നോഡല്‍ ഓഫീസറെയോ ബന്ധപ്പെടാനായി പ്രത്യേക ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഫോണ്‍ വഴി കുടുംബാംഗങ്ങ ളോടും മറ്റും ബന്ധപ്പെടാന്‍ കഴിയുന്നു എന്നതും ഇരുകൂട്ടര്‍ക്കും ആശ്വാസകരമാണ്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ കൃത്യമായ സമയങ്ങളില്‍ പരിശോധന നടത്തും. ആവശ്യം വരികയാണെങ്കില്‍ രക്തപരിശോധനയും നടത്താറുണ്ട്. ആദ്യ സാമ്പിള്‍ പരിശോധന കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ സാമ്പിള്‍ പരിശോധന നടത്തുക. നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഇല്ലാത്തതിനാല്‍ ഒരാഴ്ചയ്ക്കകം സാമ്പിള്‍ രണ്ടാമത് പരിശോധനയ്ക്ക് അയക്കും. വീണ്ടും ഒരിക്കല്‍ കൂടി സാമ്പിള്‍ പരിശോധിച്ച് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ആശുപത്രി വിടാന്‍ അനുവദിക്കുകയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അതേ സമയം കാരാകുര്‍ശ്ശി സ്വദേശി സന്ദര്‍ശിച്ച മണ്ണാര്‍ക്കാട്ടെ വ്യാപാര സ്ഥാപനങ്ങളും പെട്രോള്‍ പമ്പും കലക്ടറുടെ നിര്‍ദേശ പ്രകാരം ആരോഗ്യവകുപ്പ് അടപ്പിച്ചു. മണ്ണാര്‍ക്കാട് ആശുപത്രിപ്പടി യിലെ പലചരക്ക് കടയും ഇവിടെ തന്നെയുള്ള പച്ചക്കറി കടയും ടൈലറിങ് ഷോപ്പും മുക്കണ്ണത്തെ പെട്രോള്‍ പമ്പുമാണ് അടപ്പിച്ചത്. കലക്ടറുടെ നിര്‍ദേശ പ്രകരമാണ് നടപടി. നഗരസഭയിലെ ആരോ ഗ്യ വിഭാഗം ജീവനക്കാര്‍ എത്തിയാണ് കടകള്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയത്. കടകള്‍ക്കു മുന്‍പില്‍ നോട്ടിസും പതിച്ചു. സിഐ എം.കെ.സജീവിന്റെ സാന്നിധ്യത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തി യത്. ഏപ്രില്‍ 14 വരെ കടകള്‍ അടച്ചിടാനാണ് നിര്‍ദേശം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് നോട്ടി സില്‍ പറയുന്നുണ്ട്.
ജില്ലയില്‍ മൂന്ന് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. നിലവില്‍ 5324 പേര്‍ വീടുകളിലും 12 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 24 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 6 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലു മായി മൊത്തം 5366 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. ആശു പത്രിയില്‍ നിരീക്ഷണത്തിലുള്ള മറ്റാരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. എന്‍.ഐ.വി യിലേക്ക് അയച്ച 311 സാമ്പിളു കളില്‍ ഫലം വന്ന 200 എണ്ണവും നെഗറ്റീവും 3 എണ്ണം പോസിറ്റീ വുമാണ്. ഇതുവരെ 3465 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീ കരിച്ചിട്ടുണ്ട്. 1802 ഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഓ.പി യിലോ കാഷ്വാല്‍റ്റിയിലോ പോകരുത്. അവര്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി യിട്ടുള്ള വാര്‍ഡിലേക്ക് മാത്രം എത്തേണ്ടതാണ്. സംസ്ഥാന മൊട്ടാകെ അടച്ചിടല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കേണ്ടതാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. പുറത്തേ ക്കിറങ്ങുകയാണെങ്കില്‍ മറ്റുള്ളവരുമായി ഒരു മീറ്റര്‍ അകലം പാലിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി ഒരു വിധത്തിലും ഇടപെടാതിരിക്കുക.
*സമ്പര്‍ക്ക വിലക്കുള്ള വ്യക്തികള്‍ നിയന്ത്രണം ലംഘിച്ചാല്‍ അറസ്റ്റ്*
സമ്പര്‍ക്ക വിലക്കുള്ള വ്യക്തികള്‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താല്‍ അറസ്റ്റ് ചെയ്യുന്നതാണ്. ഇത്തരത്തില്‍ ഉള്ളവര്‍ ഹോം ക്വാറന്റൈനില്‍ ഇരിക്കാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍ പ്പെട്ടാല്‍ ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്ത കരെയോ കണ്‍ട്രോള്‍ റൂമിനെയോ അറിയിക്കേണ്ടതാണ്. ഐ.പി.സി 188 വകുപ്പ് പ്രകാരവും ദുരന്തനിവാരണത്തിലെ 51-60 വരെയുള്ള വകുപ്പുകള്‍ പ്രകാരവുമാണ് നടപടിയെടുക്കുക.
ഈ നിര്‍ദേശങ്ങള്‍ പാലിക്കുക
വീടുകളില്‍ ജോലിക്ക് പോകുന്നവര്‍ വീട്ടില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ ധരിക്കുന്ന വസ്ത്രം മാറിയതിനു ശേഷം മാത്രം മറ്റ് വീട്ടിലെ ജോലിക്ക് തയ്യാറാക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ വീടുകളില്‍ ഒരേദിവസം പോകുന്നവരാണെങ്കില്‍ ഓരോ വീട്ടിലും പോകുന്ന തിനുമുമ്പ് വസ്ത്രം മാറി വ്യക്തിശുചിത്വം പാലിക്കണം. വാഹന ത്തില്‍ പ്രവേശിക്കുന്നതിനു മുമ്പും ഇറങ്ങിയതിനുശേഷവും കൈകള്‍ സാനിറ്റൈസറുകള്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.
വാഹനത്തിലെ എ.സി ഓഫ് ചെയ്ത് ജനലുകള്‍ തുറന്നിട്ടു യാത്ര ചെയ്യണം. കറന്‍സി, പത്രങ്ങള്‍ എന്നിവയുടെ സമ്പര്‍ക്കം വഴി രോഗം പ്രക്ഷേപണം ചെയ്യാനുള്ള സാധ്യത വളരെ കുറവാണെ ങ്കിലും ഓണ്‍ലൈന്‍ പെയ്‌മെന്റ് പോലുള്ള രീതികള്‍ അവലം ബിക്കുക. പത്രം ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ കഴിക്കേണ്ടതും പേജുകള്‍ മറിക്കുമ്പോള്‍ ഉമിനീര്‍ ഉപയോഗി ക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.
*സമ്പര്‍ക്ക വിലക്കില്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*
1)പൂര്‍ണ്ണ ആരോഗ്യവാനായ വ്യക്തിയാണ് സമ്പര്‍ക്ക വിലക്കില്‍ ഉള്ളവരെ പരിചരിക്കേണ്ടത്.
2)പരിചരണ സമയത്ത് മൂന്ന് ലെയര്‍ ഉള്ള മാസ്‌ക് ധരിക്കണം.
3)പരിചരണത്തിന് ശേഷം കൈകള്‍ വൃത്തിയായി കഴുകുകയും മാസ്‌ക് യഥാവിധി സംസ്‌കരിക്കുകയും ചെയ്യണം.
4)പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും മുറിയില്‍ പ്രവേശിക്കരുത്.
5)പരിചരിക്കുന്ന ആള്‍ വീട്ടിലെ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്.
6)സമ്പര്‍ക്ക വിലക്കുള്ള വ്യക്തിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍ വൃദ്ധര്‍ ഗുരുതര രോഗബാധിതര്‍ ഗര്‍ഭിണികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ മാറി താമസിക്കണം.
7)കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം.
*പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*
1) ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക.
2) കഴുക്കാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, മുഖം എന്നിവ തൊടരുത്.
3) ആലിംഗനവും ഷേക്ക് ഹാന്‍ഡും ഒഴിവാക്കുക.
4) ഇടയ്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
5) മത്സ്യ മാംസാദികള്‍ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.
6) പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
7) രോഗലക്ഷണങ്ങളായ ചുമ, തൊണ്ടവേദന, ജലദോഷം, തുമ്മല്‍ എന്നിവ ഉള്ളവര്‍ മാസ്‌ക് ധരിക്കുക.
8) രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരും രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയമുള്ളവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക.
9) പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഉടനെ ഡോക്ടറെ കാണുക.
24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189