അലനല്ലൂര്‍ : മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് ഈ മാസം 17,18,19 തിയതികളി ല്‍ അലനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൃഷ്ണ എ.എല്‍.പി. സ്‌കൂള്‍ എന്നിവട ങ്ങളിലായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 17ന് രാവിലെ 7.30ന് സീനിയര്‍ ബോയ്‌സിന്റെ 3000 മീറ്റര്‍ ഓട്ടമത്സരത്തോ ടെ മേള തുടങ്ങും. ആദ്യദിനം യു.പി. കിഡ്ഡീസ് വിഭാഗത്തിന്റെ എല്ലാ മത്സരങ്ങളും അ വസാനിക്കും. 19ന് ഉച്ച തിരിഞ്ഞ് 3.30ന് എല്ലാ വിഭാഗത്തിന്റെയും 100 മീറ്റര്‍ ഫൈനല്‍ മത്സരങ്ങളും 4×400 റിലേയോടെ മത്സരങ്ങള്‍ സമാപിക്കും. മൂന്ന് ദിവസങ്ങളിലായി നട ക്കുന്ന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഉപജില്ലയിലെ 75ഓളം വിദ്യാലയങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കുട്ടികള്‍ മത്സരിക്കും. പങ്കെടുക്കുന്ന കുട്ടികള്‍ക്കെല്ലാം ഭക്ഷണവും താമസ സൗകര്യവും സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
17ന് രാവിലെ 9.30ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മേളയുടെ നട ത്തിപ്പിനായി അലനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. സുജി ത്ത് ജനറല്‍ കണ്‍വീനറായും പ്രധാന അധ്യാപകന്‍ പി.രാധാകൃഷ്ണന്‍ കണ്‍വീനറായും മണ്ണാര്‍ക്കാട് എ.ഇ.ഒ. സി.അബൂബക്കര്‍ ട്രഷററായുള്ള കമ്മിറ്റിയും 14 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍, അക്കാദമി കൗണ്‍സില്‍ കണ്‍വീനര്‍ എസ്.ആര്‍ ഹബീബുല്ല, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി.രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ എസ്. സുജിത്ത്, ഓര്‍ഗനൈസിങ് സെക്രട്ടറി കെ.ജെ സെബാസ്റ്റ്യന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ടി.പി മന്‍സൂര്‍, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ നൗഫല്‍ താളിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.