തെങ്കര : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ തെങ്കര കനാല്‍ ജംഗ്ഷനിലെ പത്തോളം വീടുകളില്‍ വെള്ളം കയറി. നാലുശ്ശേരി തോടിലൂടെയെ ത്തിയ മഴവെള്ളമാണ് പരിസരത്തെ വീടുകളിലേക്കും അട്ടപ്പാടി റോഡിലേക്കുമെ ത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി കാഞ്ഞിരപ്പുഴ കനാലിന് കുറുകെയുള്ള പാലം പൊളിക്കു ന്നതിന് തോട് അടച്ചിരുന്നു. തിങ്കളാഴ് രാത്രിയില്‍ ഒരു മണിക്കൂറിലധികം നേരം സ്ഥല ത്ത് മഴ നിര്‍ത്താതെ പെയ്തതോടെ തോടിലേക്ക് വെള്ളംകുതിച്ചെത്തുകയായിരുന്നു. അട്ടപ്പാടി റോഡില്‍ രണ്ടടിയോളം ഉയരത്തിലാണ് വെള്ളം കയറിയത്. പരിസരത്തെ സാവിത്രി, അബൂബക്കര്‍, സേതു, രാജാമണി, സൈനുദ്ധീന്‍, നസീമ, ഭാസ്‌കരന്‍, നൂറുദ്ധീ ന്‍, രാമന്‍കുട്ടി, ഹംസ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളമെത്തിയത്. വിവരമറി യിച്ച പ്രകാരം വാര്‍ഡ് മെമ്പര്‍ ഉനൈസ് നെച്ചിയോടന്‍ സ്ഥലത്തെത്തി. റോഡ് നവീകര ണ കരാര്‍ ഏറ്റെടുത്ത കമ്പനി അധികൃതരെ സംഭവമറിയിക്കുകയും ഇതുപ്രകാരം ഇവര്‍ മണ്ണുമാന്തി യന്ത്രവുമായെത്തി കാഞ്ഞിരപ്പുഴ കനാലിലേക്ക് വെള്ളം തിരിച്ചുവിട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.